Auto

എസ്യു7 ഇലക്ട്രിക് കാര്‍ ആദ്യമായി ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ച് ഷവോമി

റെഡ്മി ബഡ്സ് 5സി, ഷവോമി റോബോട്ട് വാക്വം ക്ലീനര്‍, ഷവോമി പോക്കറ്റ് പവര്‍ ബാങ്ക് 10000 എംഎഎച്ച് എന്നിവയും കമ്പനി പുറത്തിറക്കി

ഇലക്ട്രിക് കാറായ എസ്യു7 ബെംഗളൂരുവില്‍ പ്രദര്‍ശിപ്പിച്ച് ചൈനീസ് ടെക്‌നോളജി കമ്പനിയായ ഷവോമി. സ്റ്റാര്‍-റെഡ്മി 13 5ഏ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചു. റെഡ്മി ബഡ്സ് 5സി, ഷവോമി റോബോട്ട് വാക്വം ക്ലീനര്‍, ഷവോമി പോക്കറ്റ് പവര്‍ ബാങ്ക് 10000 എംഎഎച്ച് എന്നിവയും കമ്പനി പുറത്തിറക്കി.

എന്നിരുന്നാലും എല്ലാവരുടെയും കണ്ണുകള്‍ പോയത് എസ്യു7 ലേക്കാണ്. എന്നാല്‍ കാര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിനെ കുറിച്ച് ചൈനീസ് കമ്പനി നിശബ്ദത പാലിച്ചു.

ഷവോമിയുടെ ചൈനീസ് എതിരാളികളായ ബിവൈഡി, എംജി മോട്ടോഴ്‌സ് എന്നിവ ഇതിനകം തന്നെ ഇന്ത്യയിലേക്ക് ചുവടുവെച്ചിട്ടുണ്ട്. അവര്‍ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയില്‍ സാന്നിധ്യമാകാന്‍ ശ്രമിച്ചു വരികയാണ്. ബിവൈഡിയുടെ സീല്‍, ഹ്യുണ്ടായിയുടെ അയോണിക്ക് 5, കിയയുടെ ഇവി6 എന്നിവയുമായാവും എസ്യു7 ന്റെ മല്‍സരമെന്നാണ് അനുമാനിക്കപ്പെടുന്നത്.

യുഎസ് ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്ല ഇന്‍ക് ഇന്ത്യയില്‍ പ്രവേശിക്കുന്നതിനുള്ള നീക്കം ശക്തമാക്കിയ സമയത്താണ് ഷവോമി തങ്ങളുടെ ഇവി ഡിസ്‌പ്ലേ ചെയ്തത്

യുഎസ് ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്ല ഇന്‍ക് ഇന്ത്യയില്‍ പ്രവേശിക്കുന്നതിനുള്ള നീക്കം ശക്തമാക്കിയ സമയത്താണ് ഷവോമി തങ്ങളുടെ ഇവി ഡിസ്‌പ്ലേ ചെയ്തത്.

സ്‌പോര്‍ട്‌സ് സെഡാനായ എസ്യു7 ഷവോമിയുടെ ആദ്യത്തെ ഇലക്ട്രിക് കാറാണ്. അന്താരാഷ്ട്ര തലത്തില്‍ വന്‍ കുതിച്ചുചാട്ടം സൃഷ്ടിച്ച ഈ കാര്‍ ചൈനയിലും നന്നായി വിറ്റഴിയുന്നുണ്ട്. അടിസ്ഥാന മോഡലിന് 30,000 ഡോളറില്‍ താഴെ (ഏകദേശം 25 ലക്ഷം രൂപ) വിലയുണ്ട്. ഇത് ചൈനയിലെ ടെസ്ലയുടെ മോഡല്‍ 3 യുടെ അടിസ്ഥാന മോഡലിനേക്കാള്‍ ഏകദേശം 4,000 ഡോളര്‍ (3.3 ലക്ഷം രൂപ) കുറവാണ്.

ഷവോമി എസ്യു7ന് 16.39 അടി നീളവും 1,963 അടി വീതിയും 4.7 അടി ഉയരവുമുണ്ട്. എസ്യു7 രണ്ട് പതിപ്പുകളിലാണ് വരുന്നത്. ഒറ്റ ചാര്‍ജില്‍ 668 കിലോമീറ്ററും 800 കിലോമീറ്ററും ഡ്രൈവിംഗ് റേഞ്ച് രണ്ട് വാഹനങ്ങളാണ് കമ്പനി ഇറക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version