എന്നും എപ്പോഴും ഇന്ത്യന്‍ ഓട്ടോ വിപണിയിലെ കരുത്തനായ മാരുതി അടുത്തിടെയുണ്ടായ ചില തിരിച്ചടികളില്‍ നിന്ന് പാഠം പഠിച്ച മട്ടാണ്. ക്വാളിറ്റിയില്‍ കൂടി ശ്രദ്ധിക്കാതെ ഇന്ത്യന്‍ വിപണിയിലെ രാജസിംഹാസനം നിലനിര്‍ത്തുക ബുദ്ധിമുട്ടാണെന്ന് മാരുതി സുസുക്കി തിരിച്ചറിഞ്ഞതിന്റെ ഫലം എസ്‌യുവികളും ഹൈബ്രിഡ് വാഹനങ്ങളുമായി അവതരിക്കുകയാണ്. ടൊയോട്ടയുമായി ചേര്‍ന്ന് സുസുക്കി ഒരുക്കിയ ഹൈബ്രിഡ് എസ്‌യുവിയാണ് ആദ്യം എത്തുക. പിന്നാലെ സുസുക്കിയുടെ ഐക്കണിക് വാഹനമായ ജിംനി എസ്‌യുവി
നിലവില്‍ ഇന്ത്യയിലെ എസ്‌യുവി ഇതര വിപണിയുടെ 67% മാരുതിയുടെ കൈയിലുണ്ട്
ഓഫ്‌റോഡര്‍ വിഭാഗത്തില്‍ നിലവില്‍ തീരെ ദുര്‍ബലമാണ് മാരുതി. എസ്-ക്രോസ് പ്രീമിയത്തിന്റെ പരാജയം കമ്പനിക്ക് തിരിച്ചടിയായിരുന്നു. ബ്രെസയാണ് ഈ നാണക്കേട് പരിഹരിക്കുന്ന വാഹനം.
നിലവില്‍ ഇന്ത്യയിലെ എസ്‌യുവി ഇതര വിപണിയുടെ 67% മാരുതിയുടെ കൈയിലുണ്ട്. എസ്‌യുവി വിപണിയില്‍ 13% മാത്രമാണ് പങ്കാളിത്തം. ഇത് 50 ശതമാനത്തിലേക്ക് എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ടൊയോട്ടയുമായി സുസുക്കി ഉണ്ടാക്കിയ കരാറാണ് മാരുതിയുടെ സ്വപ്‌നങ്ങള്‍ക്ക് കരുത്ത് പകരുന്നത്. എസ്‌യുവികളുടെയും ഹൈബ്രിഡ് വാഹനങ്ങളുടെയും നിര്‍മാണത്തിന് കരുത്തുറ്റ പങ്കാളിത്തമാണ് ഇരു കമ്പനികളും സൃഷ്ടിച്ചിരിക്കുന്നത്. സാങ്കേതിക വിദ്യ പരസ്പരം പങ്കുവെക്കുന്നത് മാരുതി സുസുക്കിക്കും ടൊയോട്ടക്കും നേട്ടമായിട്ടുണ്ട്.
2023 ലെ ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് ജിംനിയെ മാരുതി ഇന്ത്യക്ക് പരിചയപ്പെടുത്തിയത്. രാജ്യത്തെ തെരഞ്ഞെടുത്ത് നെക്‌സ ഷോറൂമുകളില്‍ വണ്ടി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്
ജിംനി കളിയാകെ മാറ്റുമെന്നാണ് മാരുതി അവകാശപ്പെടുന്നത്. ടൊയോട്ടയുടെ ഈ മോഡല്‍ മാരുതിയുടെ ഗുരുഗ്രാമിലെ പ്ലാന്റി്ല്‍ നേരത്തെ തന്നെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിലെ കയറ്റുമതിക്ക് വേണ്ടിയാണെന്ന് മാത്രം.
2023 ലെ ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് ജിംനിയെ മാരുതി ഇന്ത്യക്ക് പരിചയപ്പെടുത്തിയത്. രാജ്യത്തെ തെരഞ്ഞെടുത്ത് നെക്‌സ ഷോറൂമുകളില്‍ വണ്ടി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതിനകം 30,000 ബുക്കിംഗുകള്‍ ഈ അഞ്ച് ഡോര്‍ എസ്‌യുവിക്ക് ലഭിച്ചു. ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന ജിംനിയുടെ സവിശേഷതകള്‍ നോക്കാം…
കെ15ബി 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുള്ള ജിംനി ഫൈവ് സ്പീഡ് മാനുവല്‍, ഫോര്‍ സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ ലഭ്യമാകും. മൈലോജ് യഥാക്രമം 16.94, 16.39 കിലോമീറ്റര്‍. ഫുള്‍ ടാങ്ക് പെട്രോളില്‍ യഥാക്രമം 678, 656 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും. 40 ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ക്ഷമത. 134.5 എന്‍എം ടോര്‍ക്കും 105പിഎസ് പവറുമാണ് എഞ്ചിന്.
സീറ്റ, ആല്‍ഫ എന്നീ വേരിയന്റുകളില്‍ ലഭ്യമാകും. ഏഴ് കളറുകളിലാണ് വാഹനം എത്തുക. എന്‍ജിന്‍ സ്റ്റാര്‍ട്ട്/സ്‌റ്റോപ്പ് സ്വിച്ച്, എല്‍ഇഡി പ്രൊജക്റ്റര്‍ ഹെഡ്‌ലൈറ്റുകള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാംപുകള്‍, ഫോഗ് ലാംപുകള്‍, 9 ഇഞ്ച് വലിപ്പമുള്ള സ്മാര്‍ട്ട് പ്ലേ പ്രോ + ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ക്രൂയിസ് കണ്‍ട്രോള്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയ്ഡ് ഓട്ടോയും, ആറ് എയര്‍ബാഗുകള്‍, ഹില്‍ ഹോള്‍ഡ്-ഡിസെന്റ് കണ്‍ട്രോള്‍, എബിഎസ് തുടങ്ങി സുരക്ഷയ്ക്കും കംഫര്‍ട്ടിനും തുല്യപ്രാധാന്യം നല്‍കുന്ന സംവിധാനങ്ങളാണ് വാഹനത്തിലുള്ളത്.
പോരാട്ടം ശക്തമാകും
മഹീന്ദ്രയുടെ ഥാറിനും ടാറ്റയുടെ സഫാരിക്കും വെല്ലുവിളിയായാണ് മാരുതി സുസുക്കി ജിംനി എത്തുക. സെപെസിഫിക്കേഷനുകളില്‍ പക്ഷേ എതിരാളികളുടെ പിന്നിലാണ് ജിംനി. ഥാറിന് 2184സിസിയും സഫാരിക്ക് 1956സിസിയും ഡിസ്‌പ്ലേസ്‌മെന്റുണ്ട്. ജിംനിയുടേത് 1497സിസി മാത്രം. സഫാരിയുടെ ടോര്‍ക്ക് 350എന്‍എമ്മും ഥാറിന്റേത് 300 എന്‍എമ്മുമാണ്. ജിംനിയിലെത്തുമ്പോള്‍ ഇത് 130എന്‍എമ്മായി കുറയും. സഫാരിയുടെ ഡെല്‍ഹിയിലെ എക്‌സ് ഷോറൂം വില 14.99 ലക്ഷം രൂപയാണ്. ഥാറിന്റേത് 9.8 ലക്ഷം രൂപയും. മാരുതി സുസുക്കി ജിംനിയുടെ വില പ്രഖ്യാപിച്ചിട്ടില്ല. 10-13 ലക്ഷം രൂപ റേഞ്ചിലായിരിക്കും വിലയെന്നാണ് അനുമാനിക്കപ്പെടുന്നത്.
The Profit is a multi-media business news outlet.