പേടിഎം, റേസര്‍പേ, ക്യാഷ്ഫ്രീ, പേയൂ തുടങ്ങിയ ഓണ്‍ലൈന്‍ പേമെന്റ് അഗ്രഗേറ്റര്‍മാരുടെ മേല്‍ ആര്‍ബിഐ ഏര്‍പ്പെടുത്തിയ റെഗുലേറ്ററി നിരോധനം കമ്പനികളെ മറ്റ് വരുമാന മാര്‍ഗങ്ങള്‍ തേടി പോകാന്‍ നിര്‍ബന്ധിതരാക്കുന്നു.
പുതിയ വ്യാപാരികളെ ചേര്‍ക്കുന്നതില്‍ നിന്നുമാണ് ആര്‍ബിഐ പേടിഎം, റേസര്‍പേ, ക്യാഷ്ഫ്രീ, പേയൂ എന്നീ കമ്പനികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
കമ്പനികളില്‍ തുടരുന്ന നിരോധനം, പൈന്‍ ലാബ്സിന്റെ ഓണ്‍ലൈന്‍ പേമെന്റ്സ് സൊല്യൂഷനായ പ്ലൂറല്‍, ഫോണ്‍പേ, ഇന്നോവിറ്റി പേമെന്റ്സ്, ബില്‍ഡെസ്‌ക്, സിസിഅവന്യൂ തുടങ്ങിയ കമ്പനികള്‍ക്ക് ഗുണം ചെയ്തു. ഈ കമ്പനികളുടെ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ആര്‍ബിഐ കമ്പനികള്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ഉപരോധം ആറ് മാസത്തേക്ക് മാത്രം നിലനില്‍ക്കുമെന്നായിരുന്നു കമ്പനികള്‍ കരുതിയത്. എന്നാലിപ്പോഴും നിരോധനം തുടരുന്നത് കമ്പനികളെ ആശങ്കയിലാക്കിയിരിക്കുകയാണ്.
ഇപ്പോള്‍ ഈ കമ്പനികള്‍ അന്താരാഷ്ട്ര വിപണിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കൂടാതെ, ഓഫ്ലൈന്‍ പേമെന്റുകള്‍, റെമിറ്റന്‍സസ് എന്നിവയിലേക്ക് ശ്രദ്ധ തിരിച്ചിരിക്കുകയാണ്