Business & Corporates

തൊഴില്‍ ഉല്‍പ്പാദനക്ഷമത ഇരട്ടിയാക്കുന്ന പവര്‍ കാപ്‌സ്യൂള്‍

വളരെ നിസാരമെന്ന് കരുതുന്ന ചില കാര്യങ്ങളായിരിക്കും പലപ്പോഴും ഉല്‍പ്പാദനക്ഷമതയെ ബാധിക്കുന്നത്. അറിഞ്ഞിരിക്കാം ഏതൊരു സ്ഥാപനത്തിനും അനിവാര്യമായ പ്രൊഡക്ടിവിറ്റി കാപ്‌സ്യൂള്‍ എന്തെല്ലാമെന്ന്

തൊഴിലാളികളുടെ ഉല്‍പ്പാദനക്ഷമത എക്കാലത്തും സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്ന ഘടകമാണ്. വളരെ നിസാരമെന്ന് കരുതുന്ന ചില കാര്യങ്ങളായിരിക്കും പലപ്പോഴും ഉല്‍പ്പാദനക്ഷമതയെ ബാധിക്കുന്നത്. അറിഞ്ഞിരിക്കാം ഏതൊരു സ്ഥാപനത്തിനും അനിവാര്യമായ പ്രൊഡക്ടിവിറ്റി കാപ്‌സ്യൂള്‍ എന്തെല്ലാമെന്ന്.

ഏതൊരു സ്ഥാപനത്തിന്റെ വിജയത്തിന് പിന്നില്‍ ഉല്‍പ്പാദനക്ഷമതയുള്ള തൊഴിലാളികള്‍ വഹിക്കുന്ന സ്ഥാനം വളരെ വലുതാണ്. ഇതിനാലാണ് മള്‍ട്ടിനാഷണല്‍ കമ്പനികള്‍ തങ്ങളുടെ സ്ഥാപനത്തില്‍ അടിക്കടി എച്ച് ആര്‍ ട്രൈനിംഗ് പരിപാടികളും ഉല്‍പ്പാദനക്ഷമതാ വര്‍ധനവിനായുള്ള ക്‌ളാസുകളും നടത്തുന്നത്. വളരെ നിസാരമെന്ന് കരുതുന്ന ചില കാര്യങ്ങളായിരിക്കും പലപ്പോഴും ശരിയായ രീതിയില്‍ ഗൗനിക്കപ്പെടാതെ പോകുമ്പോള്‍ വലിയ പ്രശ്‌നങ്ങളായി മാറുന്നത്.

തൊഴിലാളികളെ ജോലി സ്ഥലത്തേക്ക് ആകര്‍ഷിക്കുന്നതിനും അവരുടെ ഉല്‍പാദനക്ഷമത, ക്രിയേറ്റിവിറ്റി എന്നിവ വര്‍ധിപ്പിക്കുന്നതിനായി ഇന്ന് ഒരുമിക്ക സ്ഥാപനങ്ങളും അവരവരുടേതായ നടപടികള്‍ സ്വീകരിച്ചു വരുന്നു. മികച്ച എച്ച് ആര്‍ ട്രൈനിംഗ്, ഗ്രൂപ്പ് ആക്റ്റിവിറ്റി എന്നിവയുടെ പിന്‍ബലത്തോടെ ഉല്‍പ്പാദനക്ഷമത കൂട്ടി നേട്ടം ഇരട്ടിയാക്കാന്‍ കഴിയും. തൊഴില്‍ ഉല്‍പ്പാദനക്ഷമത ഇരട്ടിയാക്കാന്‍ സഹായിക്കുന്ന അനിവാര്യമായ ചില മാറ്റങ്ങള്‍ അടുത്തറിയാം…

ഓഫീസില്‍ കൃത്യനിഷ്ഠയോടെ ജോലി ചെയ്യണം എന്ന ആഗ്രഹവുമായി വരും. എന്നാല്‍ വൈകിട്ട് തിരിച്ചു പോകുമ്പോ
ഴേക്കും പകുതി ജോലിയും പെന്‍ഡിംഗ് ആയിരിക്കും. എന്താണ് ഇങ്ങനെ എന്ന് ചോദിച്ചാല്‍ വ്യക്തമായ ഉത്തരമില്ല. ഒട്ടുമിക്ക ദിവസങ്ങളിലും അവസ്ഥ ഇത് തന്നെയാണ് എങ്കില്‍ സ്വയം ഒരു വിലയിരുത്തല്‍ നടത്തേണ്ട സമയമായി എന്ന് ചുരുക്കം.

ഇത്തരം പ്രശ്‌നങ്ങളില്‍ ഭൂരിഭാഗത്തിന്റെയും കാരണം ടെക്‌നോളജിയുടെ കടന്നുകയറ്റമായിരിക്കും. രാത്രിയിലെ മൊബൈല്‍, കംപ്യൂട്ടര്‍ ഉപയോഗം ഉറങ്ങാന്‍ കിടന്നാല്‍ പോലും മൊബൈലോ ടാബോ നോക്കുന്ന ശീലമുള്ളവരാണ് ഇന്നത്തെ തലമുറ. ഉറക്കം വരുന്ന വരെയേ തുമല്ലെങ്കില്‍ ചാര്‍ജ് തീരുന്നവരെ എന്നാണ് കണക്ക്. ഇതിനിടക്ക് ചുറ്റുപാടും നടക്കുന്ന കാര്യങ്ങള്‍ അറിയണോ വിലയിരുത്താനോ സമയമില്ല. കേള്‍ക്കുമ്പോള്‍ വളരെ നിസാരമെന്ന് തോന്നുമെങ്കിലും ഇത് നമ്മുടെ ശരീരത്തിലും മനസിലും ഏല്‍പ്പിക്കുന്ന ആഘാതം ചെറുതല്ല.

മൊബീല്‍ ഉപയോഗം നിയന്ത്രിച്ച സ്ഥാപനങ്ങളില്‍ തൊഴിലാളികളുടെ ഉല്‍പ്പാദനക്ഷമതയില്‍ 40 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായിരിക്കുന്നതെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതിനാല്‍ ആവശ്യമായി സാങ്കേതികവിദ്യക്ക് അടിമപ്പെടുന്ന തൊഴില്‍ സാഹചര്യങ്ങളില്‍ നിന്നും വ്യക്തി സാഹചര്യങ്ങളില്‍ നിന്നും അകലം പാലിക്കുന്നതാണ് തൊഴിലിടത്തില്‍ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിന് നല്ലത്.

പെര്‍ഫെക്ഷനിസ്റ്റുകള്‍ ഓഫീസില്‍ ഉള്ളത് നല്ലത് തന്നെ, എന്നാല്‍ ഇതുകൊണ്ട് സമയനഷ്ടം ഉണ്ടാകുന്ന ഒരു സ്ഥിതി വരരുത്. ഒരു വ്യക്തിയുടെ പ്രൊഡക്ടിവിറ്റിയെ തുരങ്കം വയ്ക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണിത്. ഏറ്റെടുക്കുന്ന കാര്യം പൂര്‍ണതോതില്‍ ശരിയായി ചെയ്യാന്‍ കഴിയുമോ എന്ന ആശങ്ക പല കാര്യങ്ങളില്‍ നിന്നും അവരെ പിറകോട്ടുവലിക്കും. അതോടെ കരിയറില്‍ പിന്നോട്ടുള്ള യാത്ര ആരംഭിക്കും. എന്ത് ജോലിയും ആത്മാര്‍ത്ഥതയോടെ ഏറ്റെടുത്ത് നടപ്പാക്കാനുള്ള നേതൃപാഠവമാണ് ഒരു വ്യക്തി സ്വന്തമാക്കേണ്ടത്. ഒന്നിന് വേണ്ടിയും കാത്തു
നില്‍ക്കരുത്.

അവസരങ്ങള്‍ വരുമ്പോള്‍ അതിനൊത്ത് മാറുക എന്നതാണ് ഉചിതം. അല്ലാതെ പെര്‍ഫെക്ഷന്റെ പേരില്‍ ലഭിക്കുന്ന അവസരങ്ങള്‍ നഷ്ട്ടപ്പെടുത്തുന്നതിലല്ല. തന്നാലാവുന്നതില്‍ ഏറ്റവും മികച്ചത് ചുരുങ്ങിയ സമയത്തിനുള്ളില്‍ ചെയ്തു തീര്‍ക്കുകയെന്നതാണ് ഏത് ജോലിയിലും പ്രധാനം.

മീറ്റിങ്ങുകളും ചര്‍ച്ചകളും സ്ഥാപനത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അനിവാര്യമാണ്. എന്നാല്‍ ചര്‍ച്ചകള്‍ക്ക് സമയ നിയന്ത്രണം അനിവാര്യമാണ്. മീറ്റിങ്ങുകള്‍ സമയക്രമം പാലിക്കാതെ പോകുമ്പോള്‍ സ്ഥാപനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനുള്ള വിലപ്പെട്ട സമയമാണ് ഇതിലൂടെ നഷ്ടമാകുന്നത്. അതിനാല്‍ മീറ്റിങ് വിളിക്കുന്ന വ്യക്തിക്ക് താന്‍ എടുക്കേണ്ട സമയത്തെപ്പറ്റി വ്യക്തമായ ഒരു ധാരണയുണ്ടായിരിക്കണം. നിയന്ത്രണമില്ലാതെ യോഗങ്ങള്‍ സ്ഥപനത്തിന്റെ മൊത്തം ഉല്‍പ്പാദനക്ഷമത നശിപ്പിക്കുന്നു. അതിനാല്‍ ചര്‍ച്ചയുടെ വിഷയം മുന്‍കൂട്ടി നല്‍കി, ചര്‍ച്ചക്കെടുക്കുന്ന സമയം കുറയ്ക്കുക എന്നതാണ് ഉചിതം.

സ്വയം ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും സ്ഥാപനത്തിനകത്ത് തൊഴിലാളികളുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും ഏറ്റവും യോജിച്ച മാര്‍ഗമാണ് മള്‍ട്ടി ടാസ്‌കിംഗ് രീതിയില്‍ നിന്നും അകലം പാലിക്കുക എന്നത്. മള്‍ട്ടിടാസ്‌കിംഗ് മള്‍ട്ടി ടാസ്‌കിംഗ് വലിയ കാര്യമാണെന്നാണ് പലരും കരുതാറ്. എന്നാല്‍ ഒരു സമയത്ത് കുറേ കാര്യങ്ങള്‍ ചെയ്യുന്ന ശീലം പ്രൊഡക്ടിവിറ്റിയുടെ അന്തക
നാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ഒരു സമയത്ത് ഒരു കാര്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഉല്‍പ്പാദനക്ഷമത വര്‍ധിക്കാന്‍ നല്ലതെന്ന് സ്റ്റാന്‍ഫോഡ്
യൂനിവേഴ്‌സിറ്റിയില്‍ നടന്ന പഠനം തെളിയിക്കുന്നത്. ചെയ്യുന്ന കാര്യം കൃത്യനിഷ്ഠയോടെ ചെയ്യാന്‍ കഴിയുക എന്നതാണ് പ്രധാനം. ആവശ്യമെങ്കില്‍ സ്വയം ഒരു ടൈം ടേബിള്‍ ഉണ്ടാക്കി അതനുസരിച്ചാവാം പ്രവര്‍ത്തനം. ഒത്തിരിക്കാര്യങ്ങള്‍ ഒരേ സാമ്യം ചിട്ടയില്ലാത്ത ചെയ്യുമ്പോള്‍ മറവി ബാധിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version