Cinema

പണം വാരി രജനി; ജയിലറിന്റെ ആദ്യദിന കളക്ഷന്‍ 50 കോടി രൂപ

രജനിക്കൊപ്പം മോഹന്‍ലാലും കൈയടി നേടിയ ജയിലറിന്റെ ആദ്യദിന കളക്ഷന്‍ 50 കോടി രൂപയ്ക്കടുത്താണെന്നാണ് റിപ്പോര്‍ട്ട്

തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജെയിലര്‍ പണം വാരുന്നു. രജനിക്കൊപ്പം മോഹന്‍ലാലും കൈയടി നേടിയ ജയിലറിന്റെ ആദ്യദിന കളക്ഷന്‍ 50 കോടി രൂപയ്ക്കടുത്താണെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ നിന്നുമാത്രമാണിത്. ഈ വര്‍ഷം ഏറ്റവുമധികം ആദ്യദിനകളക്ഷന്‍ നേടുന്ന ചിത്രമാണ് ജെയിലര്‍. തമിഴ്നാട്ടില്‍ നിന്ന് 25 കോടിയും കര്‍ണാടകയില്‍ നിന്ന് 11 കോടിയും റിലീസ് ദിനം തന്നെ രജനി സിനിമ നേടി.

ആന്ധ്ര തെലങ്കാന മേഖലകളില്‍ നിന്ന് 8 കോടി രൂപയോളം കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. നെല്‍സണ്‍ സംവിധാനം ചെയ്ത ജെയ്ലര്‍ നിര്‍മിച്ചിരിക്കുന്നത് സണ്‍ പിക്ച്ചേഴ്സിന് വേണ്ടി കലാനിധി മാരനാണ്.

മണിരത്നത്തിന്റെ പനീര്‍സെല്‍വന്‍ രണ്ടാംഭാഗം 32 കോടി രൂപയും വിജയ് നായകനായ വാരിസ് 26.5 കോടി രൂപയും ആദ്യദിന കളക്ഷന്‍ നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version