Cinema

13 ദിവസം കൊണ്ട് 50 കോടി പിന്നിട്ട് ‘പ്രേമലു’! ഈ പിള്ളേര് പൊളിയാണ്!

നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തില്‍ നസ്ലെന്‍, മമിതാ ബൈജു എന്നിവര്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്

2024 ലെ ആദ്യത്തെ 50 കോടി കുറച്ചു പിള്ളേര് വന്നു കൊണ്ട് പോയിട്ടുണ്ട്. റിലീസ് ചെയ്ത് 13 ദിവസം കൊണ്ട് ആണ് ‘പ്രേമലു’ 50 കോടി ക്ലബില്‍ ഇടം പിടിച്ചത്. എല്ലാ പ്രായക്കാരിലും നിന്നും മികച്ച പ്രതികരണമാണ് ഈ റൊമാന്റിക് കോമഡി ചിത്രം നേടിയത്. കേരളത്തില്‍ നിന്ന് 27 കോടിയോളമാണ് ഇതിനോടകം ഈ ചിത്രം നേടിയത്. നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തില്‍ നസ്ലെന്‍, മമിതാ ബൈജു എന്നിവര്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.

50 കോടി ക്ലബിലെത്തിയതോടെ മലയാളത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നായകനെന്ന റെക്കോര്‍ഡ് ഇതിലൂടെ ചിത്രത്തിലെ നായകന്‍ നസ്ലെന്‍ സ്വന്തമാക്കി. 31 ആം വയസ്സില്‍ ഹൃദയം എന്ന ചിത്രത്തിലൂടെ ഈ നേട്ടം സ്വന്തമാക്കിയ പ്രണവ് മോഹന്‍ലാല്‍, 28 ആം വയസ്സില്‍ ആര്‍ഡിഎക്സ് എന്ന ചിത്രത്തിലൂടെ ഈ നേട്ടം കൈവരിച്ച ഷെയ്ന്‍ നിഗം എന്നിവരുടെ റെക്കോര്‍ഡ് ആണ് നസ്ലെന്‍ തകര്‍ത്തത്. 50 കോടി ക്ലബ്ബിലെത്തുന്ന 21 മത്തെ മലയാള ചിത്രമാണ് പ്രേമലു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version