2047 ഓടെ ഇന്ത്യ ഒരു വികസിത രാജ്യമാകണമെങ്കില്‍ തുടര്‍ച്ചയായി ഏഴ് ശതമാനത്തിലധികം വാര്‍ഷിക വളര്‍ച്ച കൈവരിക്കേണ്ടതുണ്ടെന്ന് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍. ഏഴ് ശതമാനം വളര്‍ച്ചാ നിരക്കില്‍, ഇന്ത്യയുടെ ആളോഹരി പ്രതിശീര്‍ഷ വരുമാനം നിലവിലെ 2,400 ഡോളറില്‍ നിന്ന് 2047 ല്‍ 10,000 ഡോളറായി ഉയരുമെന്ന് രാജന്‍ ചൂണ്ടിക്കാട്ടി. ഇത് രാജ്യത്തെ താഴ്ന്ന ഇടത്തരം വരുമാന വിഭാഗത്തിലേക്ക് നയിക്കുമെന്നും കൊല്‍ക്കത്തയില്‍ നടന്ന തന്റെ പുസ്തക പ്രകാശന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.
2047 ഓടെ വികസിത സമ്പദ്വ്യവസ്ഥയായി മാറുന്നതിന് വിദ്യാഭ്യാസത്തിലും ആരോഗ്യപരിപാലനത്തിലും ഇന്ത്യ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് രഘുറാം രാജന്‍ പറഞ്ഞു. കഴിഞ്ഞ 25 വര്‍ഷമായി ഇന്ത്യ ശരാശരി ആറ് ശതമാനം വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തിയിട്ടുണ്ട്, ഇത് ഒരു രാജ്യത്തിനും എളുപ്പമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ ഇപ്പോള്‍ അനുഭവിക്കുന്ന ജനസംഖ്യാപരമായ മുന്‍തൂക്കം 2050 ന് ശേഷം കുറയുമെന്നും മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.
ഏഴ് ശതമാനം വളര്‍ച്ചാ നിരക്കില്‍, ഇന്ത്യയുടെ ആളോഹരി പ്രതിശീര്‍ഷ വരുമാനം നിലവിലെ 2,400 ഡോളറില്‍ നിന്ന് 2047 ല്‍ 10,000 ഡോളറായി ഉയരുമെന്ന് രാജന്‍ ചൂണ്ടിക്കാട്ടി
സാമ്പത്തിക ശാസ്ത്രജ്ഞനായ രോഹിത് ലാംബയ്‌ക്കൊപ്പം ചേര്‍ന്ന് രാജന്‍ എഴുതിയ ‘ബ്രേക്കിംഗ് ദി മോള്‍ഡ്: റീഇമാജിനിംഗ് ഇന്ത്യാസ് ഇക്കണോമിക് ഫ്യൂച്ചര്‍’ എന്ന പുസ്തകമാണ് പ്രകാശനം ചെയ്തത്.
