Education

CPR പരിശീലനം ഉറപ്പാക്കി ഇറാം എഡ്യൂക്കേഷനല്‍ ആന്‍ഡ് വെല്‍ഫെയര്‍ ട്രസ്റ്റ്

ഇന്ത്യയിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരു അത്യാഹിത സാഹചര്യത്തില്‍ പ്രഥമ ശുശ്രൂഷയും CPR ഉം നല്‍കുന്നതിന് പരിശീലിപ്പിക്കുകയും അത്യാവശ്യ ഘട്ടങ്ങളില്‍ മറ്റുള്ളവരെ സഹായിക്കുവാന്‍ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ വിശാലമായ ലക്ഷ്യം

പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ശില്‍പ്പി കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ജോബ് സ്‌കൂളില്‍ WHO – CCET (കൊളാബറേറ്റിങ് സെന്റര്‍ ഫോര്‍ എമര്‍ജന്‍സി ആന്‍ഡ് ട്രോമാ കെയര്‍) സഹകരിച്ച് പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി ഇറാം എഡ്യൂക്കേഷനല്‍ ആന്‍ഡ് വെല്‍ഫെയര്‍ ട്രസ്റ്റ് ഫസ്റ്റ് എയ്ഡ് പരിശീലനം സംഘടിപ്പിച്ചു.

ലോകാരോഗ്യ സംഘടനയും ന്യൂഡല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും CCET യും സഹകരിച്ച് ദേശീയതലത്തില്‍ ഇറാം എഡ്യൂക്കേഷനല്‍ ആന്‍ഡ് വെല്‍ഫെയര്‍ ട്രസ്റ്റ് രൂപീകരിച്ച ‘SATYAM’ (സ്റ്റുഡന്റ് ആഗ്മെന്റഡ് ട്രെയിനിങ് ഫോര്‍ യൂത്ത് ആംപ്ലിഫിക്കേഷന്‍) പദ്ധതിയിലൂടെ CPR പരിശീലന പദ്ധതി നടപ്പാക്കി. ഇന്ത്യയിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരു അത്യാഹിത സാഹചര്യത്തില്‍ പ്രഥമ ശുശ്രൂഷയും CPR ഉം നല്‍കുന്നതിന് പരിശീലിപ്പിക്കുകയും അത്യാവശ്യ ഘട്ടങ്ങളില്‍ മറ്റുള്ളവരെ സഹായിക്കുവാന്‍ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ വിശാലമായ ലക്ഷ്യം.

ഡോ. സിദ്ദീഖ് അഹമ്മദ്, ചെയര്‍മാന്‍ & മാനേജിംങ് ഡയറക്ടര്‍, ഇറാം ഹോള്‍ഡിങ്‌സ്

ജില്ലാ പട്ടികവര്‍ഗ്ഗ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് ശ്രീമതി വത്സലകുമാരി അധ്യക്ഷയായ ചടങ്ങ് പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിനിമോള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജോബ് സ്‌കൂള്‍ സെന്റര്‍ ഇന്‍ ചാര്‍ജ് ശ്രീ ഷാജി കുഞ്ഞുമോന്‍ ഇറാം ഹോള്‍ഡിങ്‌സ് ഇന്ത്യ റീജിയണല്‍ ഡയറക്ടര്‍ ശ്രീ ബിജോയ്ഡിദാസ് ഇറാം സ്‌കില്‍സ് അക്കാദമി ജനറല്‍ മാനേജര്‍ ശ്രീ ഓസ്റ്റിന്‍ വാളൂര്‍ മറ്റു ഉദ്യോഗസ്ഥര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

കേരളത്തില്‍ ഉടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ഉള്‍പ്പെടുത്തി ഒരു ലക്ഷത്തിലധികം ആളുകള്‍ ഉള്‍പ്പെടുന്ന ‘ഫസ്റ്റ് റെസ്‌പോണ്‍ഡേഴ്സ്” കൂട്ടായ്മ രൂപീകരിക്കുന്നത് പദ്ധതിയുടെ പ്രഥമലക്ഷ്യങ്ങളില്‍ ഒന്നാണ്. കേരളത്തില്‍ ഈ ദൗത്യം ഏല്‍പ്പിച്ചിരിക്കുന്നത് ഇറാം എജുക്കേഷന്‍ ആന്‍ഡ് വെല്‍ഫെയര്‍ ട്രസ്റ്റിനെയാണ്. ഇതിനുള്ള അംഗീകാരപത്രം ഇറാം ട്രസ്റ്റിന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ AIIMS CCET ഇതിനോടകം നല്‍കി കഴിഞ്ഞു. ഇതിന്റെ ഭാഗമായുള്ള പൈലറ്റ് പ്രോഗ്രാമിന് തുടക്കമായി.

ഇന്ത്യയിലെ ആദ്യത്തെ റൂമറ്റോളജി ട്രെയിന്‍ഡ് നേഴ്‌സും WHO AIIMS CCET യുടെ സൗത്ത് ഈസ്റ്റ് ഏഷ്യന്‍ റീജിയണല്‍ നഴ്‌സിംഗ് ലീഡുമായ ശ്രീമതി റൂപ റാവത്ത് സിംഗിവി, ലോകാരോഗ്യ സംഘടനയുടെ വളണ്ടിയരായിട്ടുള്ള ഡോ. ഷാന്‍വി യാദവ് ഇറാം സ്‌കില്‍ അക്കാദമിയിലെ നഴ്‌സിംഗ് ഫാക്കല്‍റ്റി ശ്രീമതി ഡാനിഷ, ശ്രീമതി ഡീന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

WHO AIIMS CCET സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന പ്രസ്തുത പദ്ധതി കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും എത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് ഈ പദ്ധതിക്ക് കേരളത്തില്‍ നേതൃത്വം നല്‍കുന്ന ഇറാം എജുക്കേഷന്‍ വെല്‍ഫെയര്‍ ട്രസ്റ്റിന്റെ മാനേജര്‍ ആന്‍ഡ് സെക്രട്ടറി അബ്ദുസമദ് അറിയിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം പേരെ ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആക്കി മാറ്റുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശലക്ഷ്യമെന്ന് ഇറാം ഹോള്‍ഡിങ്‌സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version