കേരളത്തിലെ തൃശൂര്‍ ജില്ലയിലെ കുന്നംകുളം സ്വദേശിയാണ് രമണി പുഷ്പന്‍. മൂന്ന് വര്‍ഷം മുമ്പാണ് മുത്തൂറ്റ് മൈക്രോഫിനുമായി അവര്‍ സഹകരിച്ച് തുടങ്ങിയത്. അവരുടെ ജീവിതത്തില്‍ വഴിത്തിരിവായതും അതുതന്നെ. 56-കാരിയായ രമണി ഈ കാലഘട്ടത്തിലാണ് തന്റെ ബേക്കറി ബിസിനസ്സ് കെട്ടിപ്പടുത്തത്. റാണിയുടെ നിശ്ചയദാര്‍ഢ്യത്തിനും സംരംഭകത്വ മനോഭാവത്തിനുമൊപ്പം മുത്തൂറ്റ് മൈക്രോഫിനില്‍ നിന്നുള്ള സാമ്പത്തിക പിന്തുണയും ചേര്‍ന്നപ്പോള്‍ മനോഹരമായ ഒരു വിജയകഥയാണ് പിറന്നത്.
രമണി തന്റെ സംരംഭകത്വ യാത്രയില്‍ സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടിയിരുന്നു. പതിനഞ്ച് വര്‍ഷം മുമ്പ്, രമണിയും ഭര്‍ത്താവും ചേര്‍ന്ന് വീടിനടുത്തുള്ള കടകളില്‍ വീട്ടിലുണ്ടാക്കുന്ന ബേക്കറി സാധനങ്ങള്‍ വിതരണം ചെയ്യുന്ന ഒരു ചെറിയ ബിസിനസ് ആരംഭിച്ചു. എന്നിരുന്നാലും, ബിസിനസില്‍ നിന്നുള്ള വരുമാനം അവരുടെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്ക് അപര്യാപ്തമായിരുന്നു. കൂടുതല്‍ ലാഭമുണ്ടാക്കുന്ന ഭക്ഷ്യവിഭവങ്ങളുണ്ടാക്കാന്‍ അവശ്യവസ്തുക്കള്‍ മൊത്തത്തില്‍ സംഭരിക്കാന്‍ കഴിയാത്തതായിരുന്നു പ്രതിസന്ധിയുടെ പ്രധാന കാരണം.
ഈടില്ലാത്ത വായ്പ ലഭിക്കുമോയെന്ന് രമണി കാര്യമായി അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു സുഹൃത്ത് വഴി മുത്തൂറ്റ് മൈക്രോഫിനില്‍ നിന്നും ലളിതമായി വായ്പ ലഭിക്കുമെന്ന കാര്യം അവര്‍ മനസിലാക്കുന്നത്. തുടര്‍ന്ന് ആദ്യഘടുവെന്ന നിലയില്‍ 40,000 രൂപയുടെ വായ്പയെടുത്തു. അത് മുഴുവനും ബിസിനസിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും പാത്രങ്ങളുമെല്ലാം ബള്‍ക്കായി വാങ്ങുന്നതിന് ഉപയോഗിച്ചു.
രമണിയുടെ അര്‍പ്പണബോധവും കഠിനാധ്വാനവും വിപണിയെക്കുറിച്ചുള്ള അറിവും ചുരുങ്ങിയ സമയത്തിനുള്ളില്‍ ബിസിനസ് വിജയകരമായി വികസിപ്പിക്കാന്‍ അവളെ പ്രാപ്തയാക്കി. ഉല്‍പ്പന്നനിരയില്‍ രുചിക്കും ഗുണത്തിനും പേരുകേട്ട ക്രിസ്പി സ്നാക്സും ഉള്‍പ്പെട്ടു. അടുത്തുള്ള ബേക്കറികളില്‍ നിന്ന് രമണി ഓര്‍ഡറുകള്‍ സ്വീകരിക്കുകയും ദൈനംദിന ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു വനിതയ്ക്ക് കൂടി ജോലി നല്‍കുകയും ചെയ്തു.
രമണി ഇപ്പോള്‍ 75,000 രൂപയുടെ മൂന്നാമത്തെ വായ്പാ സൈക്കിളിലാണ്. കൂടാതെ തന്റെ ഉല്‍പ്പന്നനിര വിപുലീകരിക്കുകയും ചെയ്തു. നിലവില്‍, ബിസ്‌ക്കറ്റുകളും മറ്റ് ബേക്കിംഗ് ഉല്‍പ്പന്നങ്ങളും ഈ വനിതാ സംരംഭക ഉണ്ടാക്കുന്നു. അവരുടെ പ്രതിവാര ലാഭം ഇപ്പോള്‍ 7,000 രൂപയില്‍ എത്തി, വളര്‍ച്ച തുടരുകയാണ്. രമണിക്ക് ഇപ്പോള്‍ തന്റെ ബിസിനസിനോട് കൂടുതല്‍ പ്രതിജ്ഞാബദ്ധതയുണ്ട്, മുത്തൂറ്റ് മൈക്രോഫിനുമായുള്ള ബന്ധം തുടരാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. കാലക്രമേണ തന്റെ ബിസിനസ്സ് കൂടുതല്‍ ശക്തിപ്പെടുത്താനാകുമെന്നാണ് രമണിയുടെ വിശ്വാസം.