ഇന്ത്യയിലെ ഏറ്റവും ദയാലുവായ സമ്പന്നന്‍ ആരായിരിക്കും. മുകേഷ് അംബാനിയോ ഗൗതം അദാനിയോ അസിം പ്രേംജിയോ ഒന്നുമല്ല. എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ ശിവ് നാടാറാണ്. കണക്കുനോക്കിയാല്‍ പ്രതിദിനം 3 കോടി രൂപ അദ്ദേഹം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്നു. അതെ,
സമ്പന്നരുടെ പട്ടികയില്‍ തിളക്കമാര്‍ന്ന നേട്ടം കൈവരിച്ച ശിവ് നടാര്‍, കാരുണ്യത്തിന്റെയും മാനുഷിക മൂല്യങ്ങളുടെ കാര്യത്തിലും നമുക്കു മുമ്പില്‍ മാതൃകയാവുകയാണ്. 2023 ലെ ഫോബ്സ് ലിസ്റ്റ് പ്രകാരം ഇന്ത്യയിലെ ഏറ്റവും സമ്പന്നന്മാരുടെ പട്ടികയില്‍ നാലാമനാണ് ശിവ് നാടാര്‍. 2.64 ലക്ഷം കോടി രൂപയാണ് അദ്ദേഹത്തിന്റെ സമ്പത്ത്.
2023 ലെ ഫോബ്സ് ലിസ്റ്റ് പ്രകാരം ഇന്ത്യയിലെ ഏറ്റവും സമ്പന്നന്മാരുടെ പട്ടികയില്‍ നാലാമനാണ് ശിവ് നാടാര്‍. 2.64 ലക്ഷം കോടി രൂപയാണ് അദ്ദേഹത്തിന്റെ സമ്പത്ത്.
സെല്‍ഫ് മേഡ് ബില്യണയറാണ് ശിവ് നടാര്‍. സമൂഹം തനിക്ക് നല്‍കിയ സമ്പത്ത് അല്ലെങ്കില്‍ താന്‍ സമ്പാദിച്ചതെല്ലാം സമൂഹത്തിന് തന്നെ തിരിച്ചു നല്‍കണമെന്ന് വിശ്വസിക്കുന്നയാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പേരില്‍ തന്നെ കുടുംബം ഒരു ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ നടത്തുന്നുണ്ട്. ശിവ് നടാര്‍ ഫൗണ്ടേഷന്‍ എന്നാണ് ആ ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ പേര്. വിദ്യാഭ്യാസ മേഖലയിലാണ് ഫൗണ്ടേഷന്റെ പ്രധാന പവര്‍ത്തനം.
1945 ല്‍ തമിഴ്നാട്ടിലെ തൂത്തുക്കുടിയിലുള്ള മൂലൈപൊഴിയിലാണ് അദ്ദേഹത്തിന്റെ ജനനം. ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ച ശിവ് നാടാര്‍ പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്നു. ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് പഠിച്ച അദ്ദേഹത്തിന് 21 വയസ്സ് വരെ ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലായിരുന്നു.
1967ലാണ് പൂനെയുടെ കൂപ്പര്‍ എഞ്ചിനിയറിംഗ് ലിമിറ്റഡില്‍ അദ്ദേഹം ജോലി ചെയ്യാന്‍ തുടങ്ങിയത്. 1970ന്റെ മധ്യത്തിലാണ് ശിവ് നടാര്‍ എച്ച്സിഎല്‍ ടെക്ക്നോളജീസ് സ്ഥാപിച്ചത്. തുടക്കത്തില്‍ അത് സിംഗപ്പൂര്‍ ഫേമിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ഹാര്‍ഡ് വേര്‍ ബിസിനസ്സ് ഫേം ആയിരുന്നു. 1980 ല്‍ അവരുടെ കമ്പനിക്ക് ഒരു മില്യണ്‍ രൂപയുടെ റെവന്യൂ നേടാനായതാണ് ആദ്യത്തെ വിജയം. 1991ന് ശേഷം രാജ്യത്തുണ്ടായ ഐടി ബൂം മുതലെടുക്കാന്‍ ശിവ് നാടാറിനും എച്ച്‌സിഎല്ലിനും സാധിച്ചു.
2022ല്‍ ഹുറണ്‍ ഇന്ത്യ പുറത്തിറക്കിയ ഫിലന്‍ത്രോപി പട്ടികയില്‍ ഏറ്റവും കാരുണ്യവാനായ ശതകോടീശ്വരന്‍ ശിവ് നാടാറായിരുന്നു. 1161 കോടി രൂപയാണ് ആ വര്‍ഷം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ശിവ് നാടാര്‍ ചെലവഴിച്ചത്
ഫോബ്സിന്റെ കണക്കനുസരിച്ച് ശിവ് നടാറിന്റെ നിലവിലെ സമ്പത്ത് 25.3 ബില്യണ്‍ ഡോളറാണ്. ( 2,07,700 കോടി രൂപ ). ശിവ് നടാര്‍ ഫൗണ്ടേഷന് വേണ്ടി ഇതുവരെ അദ്ദേഹം ചെലവഴിച്ചത് 9,000 കോടി രൂപയാണ്. 2020 മുതല്‍ അദ്ദേഹത്തിന്റെ മകള്‍ രോഷ്നി നടാര്‍ മല്‍ഹോത്രയാണ് ഐടി കമ്പനിയെ നോക്കിനടത്തുന്നത്. രോഷ്നിയുടെ ആകെ സമ്പത്ത് 80,000 കോടി രൂപയോളം വരും.
2022ല്‍ ഹുറണ്‍ ഇന്ത്യ പുറത്തിറക്കിയ ഫിലന്‍ത്രോപി പട്ടികയില്‍ ഏറ്റവും കാരുണ്യവാനായ ശതകോടീശ്വരന്‍ ശിവ് നാടാറായിരുന്നു. 1161 കോടി രൂപയാണ് ആ വര്‍ഷം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ശിവ് നാടാര്‍ ചെലവഴിച്ചത്, അതായത് ദിവസവും 3 കോടി രൂപ വീതം.
2014 ല്‍ ഡല്‍ഹിയിലെ ഫ്രണ്ട്സ് കോളനി ഈസ്റ്റ് ഏരിയയില്‍ ശിവ് നടാര്‍ 115 കോടി രൂപയ്ക്ക് ഒരു വീട് വാങ്ങിച്ച് രോഷ്നിക്ക് സമ്മാനം നല്‍കുകയുണ്ടായി. ബിസിനസു്കാരനായ ശിഖര്‍ മല്‍ഹോത്രയാണ് രോഷ്നിയുടെ ഭര്‍ത്താവ്
The Profit is a multi-media business news outlet.