Life

വര്‍ക്ക് ഫ്രം ഹോം വ്യാപക വിജയം ! ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഓണ്‍ലൈനായി ചെയ്യാനുള്ള തൊഴില്‍ വീട്ടില്‍ ഇരുന്നു തന്നെ ചെയ്തു കൊടുക്കുന്നു. ചില സ്ഥാപനങ്ങള്‍ക്ക് അവരവരുടേതായ പ്രത്യേക സോഫ്‌റ്റ്വെയര്‍ തന്നെ ഇക്കാര്യത്തിലുണ്ട്.

വിദേശരാജ്യങ്ങളില്‍ ഏറെ സുപരിചിതമായതും നമ്മുടെ നാട്ടില്‍ ഐടി ഫീല്‍ഡില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്നതുമായ പ്രവര്‍ത്തന ശൈലിയാണ് വര്‍ക്ക് ഫ്രം ഹോം. ഓണ്‍ലൈനായി ചെയ്യാനുള്ള തൊഴില്‍ വീട്ടില്‍ ഇരുന്നു തന്നെ ചെയ്തു കൊടുക്കുന്നു. ചില സ്ഥാപനങ്ങള്‍ക്ക് അവരവരുടേതായ പ്രത്യേക സോഫ്‌റ്റ്വെയര്‍ തന്നെ ഇക്കാര്യത്തിലുണ്ട്.

തൊഴിലാളി വര്‍ക്ക് ഫ്രം ഹോം എന്ന രീതി സ്വന്തം കാര്യങ്ങള്‍ക്കായി ദുര്യുപയോഗം ചെയ്യുന്നുണ്ടോ എന്ന് മനസിലാക്കാന്‍ ഈ സോഫ്‌റ്റ്വെയര്‍ സഹായിക്കും. ഒരിക്കല്‍ ലോഗ് ഇന്‍ ചെയ്യതാല്‍ പിന്നെ ബ്രേക്ക് സമയത്ത് മാത്രമേ സിസ്റ്റത്തിന്റെ മുന്നില്‍ നിന്നും മാറാന്‍ സാധിക്കുകയുള്ളൂ.കൊറോണക്കാലത്ത് ഹിറ്റായ വര്‍ക്ക് ഫ്രം ഹോം നിലവില്‍ വ്യാപക വിജയം നേടിയിരിക്കുകയാണ്.

വര്‍ക്ക് ഫ്രം ഹോം ആണെന്ന് കരുതി ആരും നമ്മെ മോണിറ്റര്‍ ചെയ്യില്ല എന്ന് കരുതരുത്. ഇത് ജോലി ഭാരം ഇരട്ടി ആക്കുന്നതിനും ഉത്തരവാദിത്തം കുറയ്ക്കുന്നതിലേക്കും വഴി തെളിക്കും. ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറാനുള്ള വഴിയായി കൊറോണക്കാലത്തെ വര്‍ക്ക് ഫ്രം ഹോം ഓപ്ഷന്‍ കാണതിരിക്കുക.

വീട്ടില്‍ ഒരു ഓഫീസ് തയ്യാറാക്കുക

വിട്ടില്‍ സ്വസ്ഥമായിരുന്നു ജോലി ചെയ്യുന്നതിനായി ഒരിടം കണ്ടെത്തുക. വിശ്രമം ഒഴിവാക്കുക. ഓഫീസ് സമയം അതിനായി മാത്രം വിനിയോഗിക്കുക. ലാപ്‌ടോപ്പ്, മേശ, ജോലിക്ക് ആവശ്യമായ ആവശ്യവസ്തുകകള്‍ എന്നിവ അരികില്‍ സൂക്ഷിക്കുക, ആവശ്യമായി വരുന്ന പക്ഷം സഹപ്രവര്‍ത്തകരോട് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ബന്ധപ്പെടുന്നതിലുള്ള സൗകര്യം ഉണ്ടാക്കുക.

മനസിനിണങ്ങിയ ഇടം കണ്ടെത്തുക

വീട്ടില്‍ ഇരുന്നു ജോലി ചെയ്യുമ്പോല്‍ പലരും കണ്ടെത്തുന്ന ഒരു ഇടമാണ് കിടക്ക, ഇത് തെറ്റായ ഒരു തെരഞ്ഞെടുപ്പാണ്. ആലസ്യം ഉണ്ടാക്കുന്നതിനും നടുവേദന പോലുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ക്കും ഇട വരുത്തും. ജനാലകള്‍ തുറന്നിട്ട് വായു സഞ്ചാരമുള്ള ഇടങ്ങളില്‍ ഇരുന്ന് ജോലി ചെയ്യാന്‍ ശ്രമിക്കുക. ഓഫീസ് അന്തരീക്ഷം തന്നെ ഉണ്ടാക്കിയെടുക്കാനായാല്‍ അത്രയും നല്ലത്. തന്‍ ഓഫീസില്‍ തന്നെയാണ് എന്ന് മാനസികമായി ഉറപ്പിക്കുക.

ഒറ്റപ്പെടാതിരിക്കുക

സോഷ്യല്‍ ഡിസ്റ്റന്‍സിംഗിന്റെ കാലഘട്ടത്തില്‍ വര്‍ക്ക് ഫ്രം ഹോം രീതിയിലൂടെ ഒട്ടപെടാതിരിക്കുക. സഹ പ്രവര്‍ത്തകരുമായി ബന്ധം പുലര്‍ത്താതെ ഇരിക്കരുത്. എല്ലാവരെയും ഒരു ഫോണ്‍കോളിനപ്പുറം ചേര്‍ത്ത് നിര്‍ത്തുക.മേലുദ്യോഗസ്ഥരോടും സഹപ്രവര്‍ത്തകരോടും സംശയങ്ങള്‍ ചോദിക്കാനും സ്‌നേഹ ബന്ധം നിലനിര്‍ത്താനും ശ്രമിക്കുക. അധിക സമയം ഫോണില്‍ ചെലവഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. തുടര്‍ച്ചയായി ജോലി ചെയ്യാതെ ഇടയ്ക്ക് ഒന്ന് എഴുന്നേറ്റ് നടക്കുന്നതും ഇഷ്ടമുള്ള പാട്ട് കേള്‍ക്കുന്നതുമൊക്കെ വര്‍ക്ക് സ്ട്രസ് ഒഴിവാക്കാന്‍ സഹായിക്കും.

സാമ്പത്തിക ഭദ്രത ഉറപ്പാക്കുക

വീട്ടില്‍ ഇരുന്നു ജോലി ചെയ്യുമ്പോല്‍ പലപ്പോഴും കറന്റും ഇന്റന്‍നെറ്റും വെല്ലു വിളി ഉയര്‍ത്താറുണ്ട്. ഇത് ഒഴിവാക്കാന്‍ ട്രയല്‍ മാര്‍ഗങ്ങല്‍ സ്വീകരിക്കുക.ചില കമ്പനികള്‍ ഇതിനു ബദല്‍ മാര്‍ഗങ്ങള്‍ നല്‍കുന്നുണ്ട്. ആയ അവസ്ഥയില്‍ അത്തരം സേവനങ്ങള്‍ സ്വീകരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version