മുതിര്‍ന്നവരുടെയും കുട്ടികളുടെയും സുരക്ഷക്കായി ഫൈവ് സ്റ്റാര്‍ ഗ്ലോബല്‍ എന്‍കാപ് (എന്‍സിഎപി) റേറ്റിംഗ് നേടുന്ന ആദ്യ ഇന്ത്യന്‍ നിര്‍മിത ഹ്യുണ്ടായ് കാര്‍ ആയി മാറിയിരിക്കുകയാണ് വെര്‍ണ.
6 എയര്‍ബാഗുകളും ഇഎസ്സിയും സ്റ്റാന്‍ഡേഡ് ആക്കിയുള്ള ഏറ്റവും അടിസ്ഥാനപരമായ സുരക്ഷാ മാനദണ്ഡങ്ങള്‍ അുസരിച്ചാണ് ഹ്യുണ്ടായ് വെര്‍ണയെ വിലയിരുത്തിയിരിക്കുന്നത്.
വളര്‍ന്നു വരുന്ന മാര്‍ക്കറ്റില്‍ സുരക്ഷാമികവും പ്രവര്‍ത്തനവും വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍മ്മാതാക്കളുടെ നയത്തെ എടുത്തു കാണിക്കുന്നതാണ് ഹ്യുണ്ടായ് വെര്‍ണക്ക് ലഭിച്ച ഫൈവ് സ്റ്റാര്‍ എന്നാണ് ഗ്ലോബല്‍ എന്‍സിഎപിയുടെ സെക്രട്ടറി ജനറല്‍ അലെജാണ്ട്രോ ഫ്യൂറസ് പറയുന്നത്. ചൈല്‍ഡ് ഒക്യൂപ്പന്റ് പ്രൊട്ടക്ഷനില്‍ 42 പോയിന്റ് നേടി മികച്ച പ്രകടനം നടത്താന്‍ വെര്‍ണയ്ക്കായി.
സേഫര്‍ കാര്‍സ് ഫോര്‍ ഇന്ത്യ ക്യാംപെയ്ന്‍ അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ ഫൈവ് സ്റ്റാര്‍ സേഫ്റ്റി പെര്‍മോര്‍മെന്‍സ് ഹ്യുണ്ടായ് വെര്‍ണയിലൂടെ ഇനിയും തുടരുന്നത് ആശ്വാസകരമാണെന്ന് ടുവേഡ്സ് സീറോ ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡേവിഡ് വോഡ് പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങള്‍ വര്‍ധിപ്പിക്കുന്നത് ഇന്ത്യയിലെ ഓട്ടോ വിപണിക്ക് പ്രധാന ചുവടുവെപ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.