News

ഭിന്നശേഷിക്കാര്‍ക്ക് 24,000-ത്തിലേറെ തൊഴില്‍ അവസരങ്ങള്‍ നല്‍കി ആക്സിസ് ബാങ്ക് ഫൗണ്ടേഷന്‍

കേള്‍വി പ്രശ്നങ്ങള്‍ ഉള്ളവര്‍, ലോക്കോമോട്ടീവ് വെല്ലുവിളികള്‍ നേരിടുന്നവര്‍, കാഴ്ചക്കുറവുള്ളവര്‍ തുടങ്ങിയവര്‍ക്കാണ് പരിശീലനം നല്‍കിയത്

ആക്സിസ് ബാങ്ക് ഫൗണ്ടേഷന്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലുമായി ഭിന്നശേഷിക്കാര്‍ക്കായി 24,000-ത്തില്‍ പരം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. യൂത്ത് ഫോര്‍ ജോബ്സുമായി സഹകരിച്ചാണ് വെല്ലുവിളികള്‍ നേരിടുന്ന യുവാക്കള്‍ക്ക് ഫൗണ്ടേഷന്‍ പരിശീലനം നല്‍കിയത്.

കേള്‍വി പ്രശ്നങ്ങള്‍ ഉള്ളവര്‍, ലോക്കോമോട്ടീവ് വെല്ലുവിളികള്‍ നേരിടുന്നവര്‍, കാഴ്ചക്കുറവുള്ളവര്‍ തുടങ്ങിയവര്‍ക്കാണ് പരിശീലനം നല്‍കിയത്. വര്‍ക്ക് ഇന്റഗ്രേറ്റഡ് സോഫ്റ്റ് സ്‌കില്‍സ് ആന്റ് ഇംഗ്ലീഷ് എന്ന പദ്ധതിയാണ് ഈ പങ്കാളിത്തത്തിന്റെ ഭാഗമായി വികസിപ്പിച്ചെടുത്തിരിക്കുന്നത്.

വെല്ലുവിളികള്‍ നേരിടുന്ന യുവാക്കളില്‍ കഴിവുകളും ആത്മവിശ്വാസവും സംഘടിത മേഖലയില്‍ സുരക്ഷിത തൊഴിലുകള്‍ നേടാനുള്ള ശേഷിയും വളര്‍ത്തിയെടുക്കുന്നതാണ് ഇത്. റീട്ടെയില്‍, ഐടി, ഹോസ്പിറ്റാലിറ്റി, ഇ-കോമേഴ്സ്, വിവിധ സേവന മേഖലകള്‍ തുടങ്ങിയ രംഗങ്ങളിലാണ് തൊഴിലവസരങ്ങള്‍ ലഭ്യമാക്കിയത്. 958 തൊഴില്‍ ദാതാക്കളാണ് കഴിഞ്ഞ പത്തു വര്‍ഷമായി പ്ലെയ്സ്മെന്റ് പരിപാടികളില്‍ പങ്കെടുത്തത്. പരിശീലനത്തില്‍ പങ്കെടുത്ത 24,000-ത്തില്‍ പരം യുവാക്കളില്‍ 15,466 പേര്‍ക്ക് ഇവര്‍ ജോലി ലഭ്യമാക്കി.

ഈ സഹകരണത്തിലൂടെ ഇരു സ്ഥാപനങ്ങളുടേയും കഴിവുകള്‍ സംയുക്തമായി പ്രയോജനപ്പെടുത്താനായി എന്ന് ആക്സിസ് ബാങ്ക് ഫൗണ്ടേഷന്‍ സിഇഒ ധുരുവി ഷാ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version