News

പുതുവര്‍ഷത്തില്‍ കേരളം മദ്യപിച്ചത് 543 കോടി രൂപക്ക്

ഡിസംബര്‍ 30ന് 61.91 കോടിയുടെ മദ്യം വില്പന നടത്തി

ക്രിസ്മസ്-പുതുവത്സര മദ്യ വില്‍പ്പനയില്‍ ഇത്തവണയും റെക്കോര്‍ഡ്. ആകെ വിറ്റത് 543 കോടി രൂപയുടെ മദ്യം. ഡിസംബര്‍ 31 മാത്രം വിറ്റത് 94.5 കോടി രൂപയുടെ മദ്യം. ഡിസംബര്‍ 22 മുതല്‍ 31 വരെ മലായാളികള്‍ കുടിച്ചത് 543.13 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷം 516.26 കോടി രൂപയുടെ വില്‍പ്പനയായിരുന്നു നടന്നത്. ഡിസംബര്‍ 31നും ഇത്തവണ റിക്കോര്‍ഡ് മദ്യ വില്‍പ്പനയായിരുന്നു. 94.54 കോടി രുപയുടെ മദ്യമാണ് ഇക്കുറി പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി വിറ്റത്.

ഡിസംബര്‍ 30ന് 61.91 കോടിയുടെ മദ്യം വില്പന നടത്തി. ഡിസംബര്‍ 31 ന് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട് ലെറ്റിലാണ്. ഇവിടെ 1.02 കോടി രൂപയുടെ മദ്യം വിറ്റു. എറണാകുളം രവിപുരം-77 ലക്ഷം, ഇരിങ്ങാലക്കുട-76 ലക്ഷം, കൊല്ലം ആശ്രാമം-73 ലക്ഷം, പയ്യന്നൂര്‍ 71 ലക്ഷം എന്നിങ്ങനെയാണ് മറ്റ് ഔട്ട് ലെറ്റുകളിലെ വില്‍പ്പന.

ക്രിസ്തുമസിന് തലേ ദിവസമായ ഡിസംബര്‍ 24 ന് 70.73 കോടി യുടെ മദ്യ വില്‍പ്പനയാണ് നടന്നത്. ഡിസംബര്‍ 22, 23 ദിവസങ്ങളില്‍ 84.04 കോടി രൂപയുടെ മദ്യ വില്‍പ്പന നടന്നു. 22 മുതല്‍ 31 വരെയുള്ള 10 ദിവസത്തെ വില്‍പ്പനയെയാണ് ക്രിസ്മസ് പുതുവല്‍സര വില്‍പ്പനയായി കണക്കാക്കുന്നത്. 543.13 കോടിയില്‍ ഏകദേശം 490 കോടി രൂപയും ഖജനാവിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version