News

അമൃത കോളേജ് ഓഫ് നഴ്സിംഗില്‍ ഇരുപത്തിരണ്ടാം വാര്‍ഷികാഘോഷം

കൊച്ചി അമൃത വിശ്വവിദ്യാപീഠം ക്യാമ്പസില്‍ നടന്ന വാര്‍ഷികാഘോഷ ചടങ്ങ് സിനിമാ സംവിധായകനും നടനുമായ മേജര്‍ രവി ഉദ്ഘാടനം ചെയ്തു

നഴ്സിംഗ് വിദ്യാഭ്യാസ രംഗത്ത് 22 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അമൃത കോളേജ് ഓഫ് നഴ്സിംഗ്. കൊച്ചി അമൃത വിശ്വവിദ്യാപീഠം ക്യാമ്പസില്‍ നടന്ന വാര്‍ഷികാഘോഷ ചടങ്ങ് സിനിമാ സംവിധായകനും നടനുമായ മേജര്‍ രവി ഉദ്ഘാടനം ചെയ്തു.

അമൃത കോളേജ് ഓഫ് നഴ്സിംഗ് പ്രിന്‍സിപ്പല്‍ ഡോ. കെ.ടി. മോളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ അമൃത ഹോസ്പിറ്റല്‍ നഴ്സിംഗ് ഡയറക്ടര്‍ ബ്രഹ്‌മചാരിണി സായ് ബാല എം മുഖ്യ പ്രഭാഷണം നടത്തി. നഴ്സിംഗ് വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ഷീല പവിത്രന്‍, ഫാര്‍മസി പ്രിന്‍സിപ്പല്‍ ഡോ. സബിത എം, ഡെന്റസ്ട്രി വൈസ് പ്രിന്‍സിപ്പല്‍ ഡോ. രാകേഷ് എസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ന്യൂസ് ലെറ്റര്‍ പ്രകാശനവും ചടങ്ങില്‍ നടന്നു. തുടര്‍ന്ന് അമൃത കോളേജ് ഓഫ് നഴ്സിംഗ് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version