News

ഏക്കത്തുകയില്‍ റെക്കോഡ് ഇട്ട് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍; 7.30 ലക്ഷം രൂപ

ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ആനക്ക് എഴുന്നെള്ളിപ്പിന് ഇത്രയും ഉയര്‍ന്ന തുക ഏക്കം ലഭിക്കുന്നത്

ഒരു ഉത്സവത്തില്‍ പങ്കെടുക്കാന്‍ ഒരാന വാങ്ങുന്ന ഏറ്റവും വലിയ തുക, 7.30 ലക്ഷം രൂപ. ഈ റെക്കോര്‍ഡ് ഏഷ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ ആനയെന്ന ഖ്യാതിയുള്ള തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് സ്വന്തം. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ആനക്ക് എഴുന്നെള്ളിപ്പിന് ഇത്രയും ഉയര്‍ന്ന തുക ഏക്കം ലഭിക്കുന്നത്.

പെരുവല്ലൂര്‍ കോട്ടുകുറുംബ ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സത്തിന്റെ ഭാഗമായാണ് 7.30 ലക്ഷം രൂപ ഏക്കം നല്‍കി ആനയെ കൊണ്ട് വരുന്നത്. 2.30 ലക്ഷം ഏക്കത്തുകയും സംഭാവനയും മറ്റുചെലവുകളും ചേര്‍ന്നതാണ് ഈ തുക.

ഫെബ്രുവരിയില്‍ നടക്കുന്ന കോട്ടുകുറുംബ ഭഗവതീക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തിന്റെ ഭാഗമായി പൂച്ചക്കുന്ന് ഉത്സവാഘോഷ കമ്മിറ്റിയാണ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ചാവക്കാട് വിശ്വനാഥക്ഷേത്രത്തില്‍ ഉത്സവത്തിന് മൊത്തം 6.75 ലക്ഷത്തിനാണ് രാമചന്ദ്രനെ ഏക്കമുറപ്പിച്ചത്. പൂരത്തിന് പങ്കെടുക്കാന്‍ ഒരു ആനക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയുടെ കാര്യത്തില്‍ സ്വന്തം റെക്കോര്‍ഡ് തകര്‍ത്താണ് രാമചന്ദ്രന്റെ യാത്ര.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version