Business & Corporates

കൊച്ചി ലുലു മാളിന് 11 വയസ്; സന്ദര്‍ശകരുടെ എണ്ണം 19 കോടി കടന്നു

ലോക റെക്കോര്‍ഡ് അടക്കം നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങളാണ് ലുലു മാളിനെ തേടിയെത്തിയിട്ടുള്ളത്

കൊച്ചി ലുലുമാളിന്റെ 11 -ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ലുലു ജീവനക്കാരുടെ ആഘോഷങ്ങള്‍ നടന്‍ അര്‍ജുന്‍ അശോക് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു. ലുലു ഇന്ത്യ മീഡിയ ഹെഡ് എന്‍ ബി സ്വരാജ്, ലുലു ഇന്ത്യ സിഒഒ രജിത്ത് രാധാകൃഷ്ണന്‍, ഡയറക്ടര്‍ ആന്‍ഡ് സിഇഒ നിഷാദ് എം എ, ലുലു ഷോപ്പിങ്ങ് മാള്‍സ് ഡയറക്ടര്‍ ഷിബു ഫിലിപ്പ്സ്, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ സുധീഷ് നായര്‍, കൊമേഴ്സ്യല്‍ മാനേജര്‍ സാദിഖ് കാസിം, ബൈയിംഗ് ഹെഡ് ദാസ് ദാമോദരന്‍ തുടങ്ങിയവര്‍ സമീപം.

കൊച്ചി: കൊച്ചിയിലെ ഷോപ്പിംഗിനെ പുതിയ തലത്തിലേക്ക് ഉയര്‍ത്തിയ ഇടപ്പള്ളി ലുലു മാള്‍ 11 വര്‍ഷം പൂര്‍ത്തിയാക്കി. രാജ്യത്തെ ഏറ്റവും കൂടുതല്‍ നേട്ടങ്ങളും വ്യാപാര സാന്ദ്രതയും കൈവരിച്ച മാള്‍, 250ലധികം ദേശീയ-അന്തര്‍ദേശീയ ബ്രാന്‍ഡഡ് സ്റ്റോറുകള്‍, 200ഓളം ബ്രാന്‍ഡുകള്‍ കേരളത്തില്‍ ആദ്യമായി അവതരിപ്പിച്ച മാള്‍, ഷോപ്പിംഗിനൊപ്പം ഡൈനിംഗ്, വിനോദ അനുഭവങ്ങള്‍ എന്നിങ്ങനെ ലുലു മാള്‍ കൈവരിച്ച നേട്ടങ്ങള്‍ ഏറെയാണ്. ലോക റെക്കോര്‍ഡ് അടക്കം നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങളാണ് ലുലു മാളിനെ തേടിയെത്തിയിട്ടുള്ളത്.

ഫാമിലി ഷോപ്പിംഗിനൊപ്പം വിനോദത്തിന്റെയും കേന്ദ്രമായി മാറി ഒരു പതിറ്റാണ്ടു കൊണ്ട് ലുലു മാള്‍. ലോകോത്തര സൗകര്യങ്ങളും സേവനങ്ങളും മലയാളിക്ക് പരിചയപ്പെടുത്തുന്ന കേന്ദ്രം കൂടിയാണിത്. ഷോപ്പിങ്ങിനൊപ്പം ഒത്തുകൂടലും കൂടിക്കാഴ്ചകളുമൊക്കെയായി നാടിന്റെ സ്വന്തം ഇടം കൂടിയായി ലുലു മാറിയിരിക്കുന്നു. ഒരു പതിറ്റാണ്ടിനിപ്പുറം ലുലുവിന് ചുറ്റും നഗരം കൂടുതല്‍ വളര്‍ന്നെന്ന കൂട്ടിചേര്‍ക്കല്‍ മാത്രം.

വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മാളില്‍ നിന്ന് 5000 രൂപയ്ക്ക് മുകളില്‍ ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് ‘ഇന്‍സ്റ്റന്റ് ഗ്രാറ്റിഫിക്കേഷന്‍’ പ്രോഗ്രാം വഴി സര്‍പ്രൈസ് സമ്മാനങ്ങള്‍ നേടാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മാളില്‍ നിന്ന് 5000 രൂപയ്ക്ക് മുകളില്‍ ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് ‘ഇന്‍സ്റ്റന്റ് ഗ്രാറ്റിഫിക്കേഷന്‍’ പ്രോഗ്രാം വഴി സര്‍പ്രൈസ് സമ്മാനങ്ങള്‍ നേടാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്

വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികളാണ് ലുലുവില്‍ ഒരുക്കിയിട്ടുള്ളത്. കൊച്ചി ലുലു മാളിലെ മൂവായിരത്തിലധികം ജീവനക്കാരുടെ ആഘോഷപരിപാടികള്‍ ലുലു മാരിയറ്റില്‍ നടന്നു. നടന്‍ അര്‍ജുന്‍ അശോകന്‍ കേക്ക് മുറിച്ച് ജീവനക്കാരുടെ വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ജോബ് കുര്യന്റെയും സംഘത്തിന്റെയും സംഗീതനിശ ഞായറാഴ്ച നടക്കും. വൈകുന്നേരം 5.30 മുതലാണ് സംഗീത വിരുന്ന്.

കൊച്ചിക്ക് പുറമേ ബെംഗളൂരു, തിരുവനന്തപുരം, ലഖ്‌നൗ, ഹൈദരാബാദ്, പാലക്കാട്, തൃപ്രയാര്‍ എന്നിവിടങ്ങളിലായി 6 ഷോപ്പിംഗ് മാളുകള്‍ കൂടി തുറന്ന് ലുലു ഗ്രൂപ്പ് ഇപ്പോള്‍ ഇന്ത്യയില്‍ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. 2024ല്‍ കോഴിക്കോട്ടും കോട്ടയത്തുമായി രണ്ട് മാളുകള്‍ കൂടി തുറക്കും.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version