News

ഇലോണ്‍ മസ്‌കിന്റെ കമ്പനികളില്‍ ആപ്പിള്‍ ഉപകരണങ്ങള്‍ പടിക്ക് പുറത്ത് !

ഓപ്പണ്‍ എഐയുമായി ആപ്പിള്‍ സഹകരിക്കാന്‍ തീരുമാനിച്ചതാണ് മസ്‌ക്കിനെ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് നയിച്ചത്

ആപ്പിള്‍ ഉപകരണങ്ങള്‍ക്ക് മേല്‍ ബഹിഷ്‌കരണം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്. ഓപ്പണ്‍ എഐയുമായി ആപ്പിള്‍ സഹകരിക്കാന്‍ തീരുമാനിച്ചതാണ് മസ്‌ക്കിനെ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് നയിച്ചത്. സ്‌ക്കിന്റെ ഉടമസ്ഥയിലുള്ള കമ്പനികളിലായിരിക്കും നിരോധനമേര്‍പ്പെടുത്തുക. ഈ വര്‍ഷം അവസാനത്തോടെ ആപ്പിളിന്റെ ഐഫോണ്‍, ഐപാഡ്, മാക് കമ്പ്യൂട്ടറുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലേക്ക് ചാറ്റ് ജിപിടി ഇന്റഗ്രേറ്റ് ചെയ്യുമെന്നാണ് ആപ്പിള്‍ ജൂണ്‍ 10 ന് നടന്ന വേള്‍ഡ് വൈഡ് ഡെവലപ്പേഴ്സ് കോണ്‍ഫറന്‍സില്‍ പ്രഖ്യാപിച്ചത്.

ഈ വര്‍ഷം അവസാനം പുറത്തിറങ്ങുന്ന ആപ്പിളിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഐഒഎസ് 18-ലാണ് ചാറ്റ്‌ ജിപിടിയെ ഇന്റഗ്രേറ്റ് ചെയ്യുക. അതേസമയം, ആപ്പിള്‍ ഡിവൈസുകളുമായി ചാറ്റ് ജിപിടിയെ ഇന്റഗ്രേറ്റ് ചെയ്യുന്നതിലൂടെ യൂസര്‍മാരുടെ ഡാറ്റ ചോരുമെന്നാണ് മസ്‌ക് ആരോപിക്കുന്നത്. എന്നാല്‍ യൂസര്‍മാരുടെ ഡാറ്റ ട്രാക്ക് ചെയ്യില്ലെന്നും മുന്‍കരുതല്‍ എടുക്കുമെന്നും ആപ്പിള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version