News

റിലയന്‍സ് ഡിജിറ്റലിന്റെ ‘ഡിജിറ്റല്‍ ഇന്ത്യ സെയില്‍’ ജൂലൈ 16 വരെ

റിലയന്‍സ് ഡിജിറ്റല്‍ ആകര്‍ഷകമായ ഡിസ്‌കൗണ്ടുകളും ഓഫറുകളും സഹിതം ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്‌സ് വില്‍പ്പനയില്‍ മികച്ച സാങ്കേതിക ഡീലുകള്‍ നേടാന്‍ അവസരം

വമ്പന്‍ ഓഫറുകളുമായി റിലയന്‍സ് ഡിജിറ്റലിന്റെ ഡിജിറ്റല്‍ ഇന്ത്യ സെയില്‍ ആദ്യ ഘട്ടം നാളെ ആരംഭിക്കും. ജൂലൈ 14 മുതല്‍ 16 വരെ നടക്കുന്ന ഏറ്റവും വലിയ ഇലക്ട്രോണിക്‌സ് വില്‍പ്പനയാണ്.
പ്രമുഖ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് 10,000 രൂപ വരെ തല്‍ക്ഷണ കിഴിവും, വ്യവസ്ഥകള്‍ക്ക് അനുസരിച്ചുള്ള വില മാച്ച് ഗ്യാരണ്ടിയും (Price Match Guarantee ) ഉള്‍പ്പെടെ നിരവധി ആവേശകരമായ ഓഫറുകളും കിഴിവുകളും ലഭ്യമാണ്.

പുതുതായി ലോഞ്ച് ചെയ്ത മൊബീല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍, ടിവി, വാഷിംഗ് മെഷീനുകള്‍, റഫ്രിജറേറ്റര്‍ എന്നിവ അത്യാകര്‍ഷകമായ വിലകളില്‍ ലഭ്യമാകും

ഉപഭോക്താക്കള്‍ക്ക് ഈ പരിമിത കാലയളവിലെ ഓഫറുകള്‍ ജൂലൈ 16 വരെ ഏതെങ്കിലും റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറുകളില്‍ നിന്നോ മൈ ജിയോ സ്റ്റോറുകളില്‍ നിന്നോ നേടാം. റിലയന്‍സ് ഡിജിറ്റല്‍ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായും വാങ്ങാം. എളുപ്പത്തിലുള്ള ഫിനാന്‍സിംഗ്, ഇഎംഐ ഓപ്ഷനുകള്‍ ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് ഏറ്റവും പുതിയ സാങ്കേതികവിദ്യയും വേഗത്തിലുള്ള ഡെലിവറിയും ഇന്‍സ്റ്റലേഷനും ലഭിക്കും.

പുതുതായി ലോഞ്ച് ചെയ്ത മൊബീല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍, ടിവി, വാഷിംഗ് മെഷീനുകള്‍, റഫ്രിജറേറ്റര്‍ എന്നിവ അത്യാകര്‍ഷകമായ വിലകളില്‍ ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version