News

FSSIA ഇ-കൊമേഴ്‌സ് ഭക്ഷ്യ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

കുറഞ്ഞത് 45 ദിവസത്തെ ഷെല്‍ഫ് ലൈഫ് ഉള്ള ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുക എന്നതാണ് പുതിയ നയം

എഫ് എസ് എസ് എ ഐ ഇ-കൊമേഴ്‌സ് ഭക്ഷ്യ നിയമങ്ങള്‍ കര്‍ശനമാക്കുന്നു. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിക്ക് മിനിമം ഷെല്‍ഫ് ലൈഫ് നിര്‍ബന്ധം. കുറഞ്ഞത് 45 ദിവസത്തെ ഷെല്‍ഫ് ലൈഫ് ഉള്ള ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുക എന്നതാണ് പുതിയ നയം. ഡെലിവറി സമയത്ത് ഉല്‍പ്പന്നങ്ങള്‍ കാലഹരണപ്പെടുന്നത് ഒഴിവാക്കുന്നതിനാണിത്. ക്വിക്ക്-കൊമേഴ്‌സ്, ഇ-കൊമേഴ്‌സ് എന്നിവയിലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനങ്ങളെക്കുറിച്ചുള്ള വര്‍ധിച്ചുവരുന്ന ആശങ്കകളെ തുടര്‍ന്നാണ് ഇത്തരം നടപടി.

ബ്ലിങ്കിറ്റും സെപ്‌റ്റോയും ഉള്‍പ്പെടെ 200-ലധികം പ്ലാറ്റ്‌ഫോമുകളും വ്യവസായ സ്ഥാപനങ്ങളും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഡെലിവറി എക്സിക്യൂട്ടീവുകള്‍ക്കായി ആരോഗ്യ പരിശോധന നടത്താന്‍ ഭക്ഷ്യ സുരക്ഷാ റെഗുലേറ്റര്‍ പ്ലാറ്റ്ഫോമുകള്‍ക്ക് നിര്‍ദേശം നല്‍കി.

”ഉപഭോക്തൃ ആരോഗ്യം സംരക്ഷിക്കുന്നതിനും ഡിജിറ്റല്‍ ഫുഡ് മാര്‍ക്കറ്റുകളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനും സുതാര്യവും അനുസരണമുള്ളതും ഉത്തരവാദിത്തമുള്ളതുമായ ഇ-കൊമേഴ്‌സ് ഭക്ഷ്യ മേഖല അത്യന്താപേക്ഷിതമാണ്, ”റിലീസ് പറഞ്ഞു. കാലഹരണപ്പെടാന്‍ പോകുന്ന ഭക്ഷ്യ ഉല്‍പന്നങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഡിജിറ്റല്‍ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള കാലഹരണ തീയതി ഇല്ലാത്തവയും അടുത്തിടെ കണ്ടെത്തിയിരുന്നു.

എഫ്എസ്എസ്എഐ ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാതെ ഒരു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലും ഒരു എഫ്ബിഒയ്ക്കും പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഈ മാസം ആദ്യം, എഫ്എസ്എസ്എഐ സംസ്ഥാന അധികാരികളോട് ഇ-കൊമേഴ്‌സ് ഓപ്പറേറ്റര്‍മാരുടെ വെയര്‍ഹൗസുകളില്‍ നിരീക്ഷണം വര്‍ധിപ്പിക്കാനും ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുന്നതിന് ഡെലിവറി ഉദ്യോഗസ്ഥര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ (എസ്ഒപി) നല്‍കാനും തീരുമാനം ആയി.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version