News

എല്ലാ പാര്‍ട്ടികള്‍ക്കും ഫണ്ട് വേണം! ഇലക്ടറല്‍ ബോണ്ടായി 6 കോടി രൂപ നല്‍കിയെന്ന് കിരണ്‍ മജൂംദാര്‍ ഷാ

കര്‍ണാടക തെരഞ്ഞെടുപ്പിന് മുമ്പ് കിരണ്‍ എല്ലാ മാസവും 5 കോടി രൂപ സംഭാവന നല്‍കിയെന്ന് ഒരു വ്യക്തി സാമൂഹ്യ മാധ്യമമായ എക്സില്‍ ആരോപിച്ചതിന് മറുപടിയായാണ് കണക്കുകള്‍ പുറത്തുവിട്ടത്

കിരണ്‍ മജുംദാര്‍-ഷാ

ഇലക്ടറല്‍ ബോണ്ടായി ആറ് കോടി രൂപ നല്‍കിയിട്ടുണ്ടെന്ന കണക്ക് പുറത്തുവിട്ട് ബെംഗളൂരു ആസ്ഥാനമായ മരുന്ന് നിര്‍മാണ കമ്പനിയായ ബയോകോണിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണ്‍ കിരണ്‍ മജുംദാര്‍-ഷാ. കര്‍ണാടക തെരഞ്ഞെടുപ്പിന് മുമ്പ് കിരണ്‍ എല്ലാ മാസവും 5 കോടി രൂപ സംഭാവന നല്‍കിയെന്ന് ഒരു വ്യക്തി സാമൂഹ്യ മാധ്യമമായ എക്സില്‍ ആരോപിച്ചതിന് മറുപടിയായാണ് കണക്കുകള്‍ പുറത്തുവിട്ടത്.

കണക്കുകളില്‍ പിശകുണ്ടെന്നും ഒന്നുകൂടി കൂട്ടി നോക്കാനുമാണ് ഷാ ഉപയോക്താവിനോട് പറഞ്ഞത്. ‘യഥാര്‍ത്ഥത്തില്‍ അത് 6 കോടി രൂപയാണ്. എല്ലാ പാര്‍ട്ടികള്‍ക്കും ധനസഹായം വേണം.’ കിരണ്‍ എഴുതി.

മൈക്രോ ലാബ്സ്, അരബിന്ദോ ഫാര്‍മ, മാന്‍കൈന്‍ഡ് ഫാര്‍മ, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, സൈഡസ് ഹെല്‍ത്ത്‌കെയര്‍, നാറ്റ്‌കോ, സണ്‍ ഫാര്‍മ, ടോറന്റ് ഫാര്‍മ, പിരമല്‍ ഫാര്‍മ, സിപ്ല, ഗ്ലെന്‍മാര്‍ക്ക്, ലുപിന്‍, ഇപ്ക, അജന്ത ഫാര്‍മ എന്നിവ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങി

ബയോകോണിനെ കൂടാതെ, ലിസ്റ്റ് ചെയ്തതും ലിസ്റ്റ് ചെയ്യപ്പെടാത്തതുമായ നിരവധി ഹെല്‍ത്ത് കെയര്‍, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ ബോണ്ട് പദ്ധതിയില്‍ പങ്കെടുത്തു. ജനപ്രിയ പാരസെറ്റമോള്‍ ബ്രാന്‍ഡായ ഡോളോയുടെ നിര്‍മാതാക്കളായ മൈക്രോ ലാബ്സ്, അരബിന്ദോ ഫാര്‍മ, മാന്‍കൈന്‍ഡ് ഫാര്‍മ, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, സൈഡസ് ഹെല്‍ത്ത്‌കെയര്‍, നാറ്റ്‌കോ, സണ്‍ ഫാര്‍മ, ടോറന്റ് ഫാര്‍മ, പിരമല്‍ ഫാര്‍മ, സിപ്ല, ഗ്ലെന്‍മാര്‍ക്ക്, ലുപിന്‍, ഇപ്ക, അജന്ത ഫാര്‍മ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version