News

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: ദ്വിമുഖ ആക്രമണത്തെ തടഞ്ഞു; 40000 കോടി രൂപ സമാഹരിച്ചു: ഗൗതം അദാനി

അദാനി ഗ്രൂപ്പിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ഷെയര്‍ഹോള്‍ഡര്‍മാരെ അഭിസംബോധന ചെയ്യുകയായിരുന്നു ഗൗതം അദാനി

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടും അതിന്റെ അനന്തരഫലങ്ങളും ഉണ്ടായിരുന്നിട്ടും തന്റെ കമ്പനി 40,000 കോടി രൂപ സമാഹരിച്ചെന്ന് ഗൗതം അദാനി. അദാനി ഗ്രൂപ്പിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ഷെയര്‍ഹോള്‍ഡര്‍മാരെ അഭിസംബോധന ചെയ്യുകയായിരുന്നു ഗൗതം അദാനി.

പതിറ്റാണ്ടുകളായി നടത്തുന്ന കഠിനാധ്വാനത്തെ ചോദ്യം ചെയ്താണ് ഒരു വിദേശ ഷോര്‍ട്ട് സെല്ലര്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന് അദാനി പറഞ്ഞു. സമഗ്രതയ്ക്കും പ്രശസ്തിക്കും നേരെയുള്ള അഭൂതപൂര്‍വമായ ആക്രമണത്തിനെതിരെ തിരിച്ചടിച്ചു. മൂന്ന് പ്രധാന അടിസ്ഥാന മൂല്യങ്ങളായ നേരിടാനുള്ള ധൈര്യം, നമ്മുടെ കഴിവുകളില്‍ വിശ്വാസം, നമ്മുടെ ലക്ഷ്യത്തോടുള്ള പ്രതിബദ്ധത എന്നിവയാണ് ഗുണകരമായതെന്നും അദാനി പറഞ്ഞു.

”സാധാരണ ഷോര്‍ട്ട് സെല്ലര്‍മാര്‍ ലക്ഷ്യമിടുന്നത് സാമ്പത്തിക വിപണികളില്‍ നിന്നുള്ള നേട്ടമാണ്. ഇത് വ്യത്യസ്തമായിരുന്നു. അതൊരു ദ്വിമുഖ ആക്രമണമായിരുന്നു – ഞങ്ങളുടെ സാമ്പത്തിക നിലയെക്കുറിച്ചുള്ള അവ്യക്തമായ വിമര്‍ശനവും അതേ സമയം, ഒരു രാഷ്ട്രീയ യുദ്ധക്കളത്തിലേക്ക് ഞങ്ങളെ വലിച്ചിഴച്ച വികല പ്രചാരണവും. ഞങ്ങളുടെ ഫോളോ-ഓണ്‍ പബ്ലിക് ഓഫര്‍ അവസാനിക്കുന്നതിന് രണ്ട് ദിവസം മുമ്പ് കരുതിക്കൂട്ടി നടത്തിയ ആക്രമണമായിരുന്നു ഇത്,’ ഗൗതം അദാനി പറഞ്ഞു.

മൂന്ന് പ്രധാന അടിസ്ഥാന മൂല്യങ്ങളായ നേരിടാനുള്ള ധൈര്യം, നമ്മുടെ കഴിവുകളില്‍ വിശ്വാസം, നമ്മുടെ ലക്ഷ്യത്തോടുള്ള പ്രതിബദ്ധത എന്നിവയാണ് ഗുണകരമായതെന്നും അദാനി പറഞ്ഞു

നിക്ഷിപ്ത താല്‍പ്പര്യമുള്ള ഒരു വിഭാഗം മാധ്യമങ്ങളെ ഉപയോഗിച്ച് ഈ പ്രചാരണം കൊഴുപ്പിച്ചു. ഇത് തങ്ങളെ അപകീര്‍ത്തിപ്പെടുത്താനും പരമാവധി നാശനഷ്ടം വരുത്താനും കഠിനാധ്വാനം ചെയ്തുണ്ടാക്കിയ വിപണി മൂല്യം ഇല്ലാതാക്കാനും രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണെന്നും അദാനി കുറ്റപ്പെടുത്തി.

അദാനി എന്റര്‍പ്രൈസസ് തങ്ങളുടെ 20,000 കോടി രൂപയുടെ എഫ്പിഒ ഓഫര്‍ വിജയകരമായി അവസാനിപ്പിച്ചതിന് ഒരു ദിവസത്തിന് ശേഷം അപ്രതീക്ഷിതമായി പിന്‍വലിച്ചിരുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് കാരണം കമ്പനിയുടെ ഓഹരി മൂല്യം ഇടിഞ്ഞതോടെയായിരുന്നു ഇത്. എഫ്പിഒയിലെ നിക്ഷേപകരില്‍ നിന്ന് ശേഖരിച്ച പണം കമ്പനി പിന്നീട് തിരികെ നല്‍കി.

പണം തിരികെ നല്‍കാനുള്ള തീരുമാനം നിക്ഷേപകരോടുള്ള അര്‍പ്പണബോധത്തിന്റെയും ധാര്‍മ്മിക ബിസിനസ്സ് രീതികളോടുള്ള പ്രതിബദ്ധതയുടെയും തെളിവാണെന്ന് അദാനി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version