ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ലഘു യുദ്ധവിമാനമായ തേജസില്‍ പെലറ്റിനൊപ്പം യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെംഗളൂരുവില്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ ആസ്ഥാനത്തെത്തിയാണ് പ്രധാനമന്ത്രി വിമാനത്തില്‍ സോര്‍ട്ടി നടത്തിയത്. എച്ച്എഎല്‍ നിര്‍മാണകേന്ദ്രവും മോദി സന്ദര്‍ശിച്ചു.
കഠിനാധ്വാനത്തിന്റെയും ആത്മനിഷ്ഠയുടെയും പിന്തുണയില്‍ സ്വയംപര്യാപ്തതയില്‍ നാം ആരെക്കാളും പിന്നിലല്ലെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയുമെന്ന് തേജസിലെ സോര്‍ട്ടിക്ക് ശേഷം മോദി പറഞ്ഞു. ഭാരതീയ വായുസേന, ഡിആര്‍ഡിഒ, എച്ച്എഎല്‍ എന്നിവയ്ക്കൊപ്പം എല്ലാ ഇന്ത്യക്കാരെയും താന്‍ അഭിനന്ദിക്കുന്നതായും മോദി പറഞ്ഞു.
‘ഗംഭീര അനുഭവമായിരുന്നു തേജസിലെ സോര്‍ട്ടി. രാജ്യത്തിന്റെ തദ്ദേശീയമായ ക്ഷമതയിലുള്ള എന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നതായിരുന്നു ഇത്. രാജ്യത്തിന്റെ ശേഷിയെക്കുറിച്ച് അഭിമാനത്തിന്റെയും ശുഭപ്രതീക്ഷയുടെയും പുതിയ ബോധം ഇത് എന്നില്‍ നിറച്ചു,’ പ്രധാനമന്ത്രി പ്രതികരിച്ചു.
കഴിഞ്ഞ മാസമാണ് ആദ്യത്തെ ഇരട്ട സീറ്റ് തേജസ് വിമാനം എച്ചഎഎലില്‍ നിന്ന് വ്യോമസേനയ്ക്ക് ലഭിച്ചിരുന്നത്. ത്ദ്ദേശീയ യുദ്ധവിമാനങ്ങള്‍ നിര്‍മിക്കുകയെന്ന ഇന്ത്യയുടെ ലക്ഷ്യത്തിലെ നാഴികക്കല്ലാണ് തേജസ്.