കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം നടത്തിയ അന്വേഷണത്തില്‍ ബൈജുവിന്റെ കോര്‍പ്പറേറ്റ് ഭരണത്തിലെ വീഴ്ചകള്‍ കണ്ടെത്തിയെങ്കിലും സാമ്പത്തിക തട്ടിപ്പിന്റെ തെളിവുകള്‍ കണ്ടെത്തിയില്ലെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. മന്ത്രാലയത്തിന്റെ ഒരു വര്‍ഷം നീണ്ടുനിന്ന അന്വേഷണത്തില്‍ ഫണ്ട് കൈമാറ്റം, സാമ്പത്തിക അക്കൗണ്ട് കൃത്രിമം പോലുള്ള തെറ്റായ പ്രവര്‍ത്തനങ്ങളുടെ സൂചനകളൊന്നും കണ്ടെത്തിയിട്ടില്ല. എന്നിരുന്നാലും, സ്റ്റാര്‍ട്ടപ്പിന്റെ വര്‍ദ്ധിച്ചുവരുന്ന നഷ്ടത്തിന് കാരണമായ ഭരണപരമായ പ്രശ്നങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തി.
ദീര്‍ഘകാല വെല്ലുവിളികള്‍ നേരിടുന്ന ബൈജൂസിന് മന്ത്രാലയത്തിന്റെ അന്വേഷണം അല്‍പ്പം ആശ്വാസം നല്‍കുന്നതാണ്.
സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ ഭരണത്തിലെ വീഴ്ചകള്‍ക്ക് ഉത്തരവാദിയാണോ അതോ കമ്പനിയെ നയിക്കാന്‍ അദ്ദേഹം യോഗ്യനാണോ എന്ന് അന്വേഷണത്തില്‍ നേരിട്ട് പരാമര്‍ശിച്ചിട്ടില്ലെന്ന് ബ്ലൂംബെര്‍ഗ് പറഞ്ഞു
സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ ഭരണത്തിലെ വീഴ്ചകള്‍ക്ക് ഉത്തരവാദിയാണോ അതോ കമ്പനിയെ നയിക്കാന്‍ അദ്ദേഹം യോഗ്യനാണോ എന്ന് അന്വേഷണത്തില്‍ നേരിട്ട് പരാമര്‍ശിച്ചിട്ടില്ലെന്ന് ബ്ലൂംബെര്‍ഗ് പറഞ്ഞു. സമീപ മാസങ്ങളില്‍ മാനേജ്മെന്റ് പരാജയങ്ങള്‍ ചൂണ്ടിക്കാട്ടി നിക്ഷേപകര്‍ അദ്ദേഹത്തെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.
മോശം കോര്‍പ്പറേറ്റ് ഭരണവും കംപ്ലയന്‍സ് രീതികളും ഫണ്ടിംഗ് പരിതസ്ഥിതിയിലെ മാറ്റങ്ങളും ബൈജൂസിന്റെ വര്‍ദ്ധിച്ചുവരുന്ന നഷ്ടത്തിന് കാരണമായെന്ന് സര്‍ക്കാര്‍ അന്വേഷണത്തില്‍ എടുത്തുകാട്ടുന്നു. സ്റ്റാര്‍ട്ടപ്പിന്റെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രൊഫഷണലുകളെ നിയമിക്കുന്നതില്‍ പരാജയപ്പെട്ടതായി അന്വേഷകര്‍ അഭിപ്രായപ്പെട്ടു.