News

വനിതകള്‍ക്കായി വി-ഗാര്‍ഡിന്റെ സൗജന്യ നൈപുണ്യ വികസന പദ്ധതി; 100 വനിതകള്‍ക്ക് പരിശീലനം

സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിലുടനീളം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ സിഎസ്ആര്‍ പദ്ധതികളുടെ ഭാഗമായാണ് വനിതകള്‍ക്കായി ഈ സൗജന്യ നൈപുണ്യ വികസന പരിശീലന പദ്ധതിയും വിഗാര്‍ഡ് നടപ്പിലാക്കാനൊരുങ്ങുന്നത്

വനിതകള്‍ക്കായുള്ള സൗജന്യ നൈപുണ്യ വികസന പരിശീലന പദ്ധതിയായ നാരിശക്തി പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ച് മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിലുടനീളം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ സിഎസ്ആര്‍ പദ്ധതികളുടെ ഭാഗമായാണ് വനിതകള്‍ക്കായി ഈ സൗജന്യ നൈപുണ്യ വികസന പരിശീലന പദ്ധതിയും വിഗാര്‍ഡ് നടപ്പിലാക്കാനൊരുങ്ങുന്നത്.

20നും 50നും മധ്യേ പ്രായമുള്ള സിംഗിള്‍ മദറോ, വിധവകളോ ആയ വനിതകള്‍ക്ക് ഈ പദ്ധതിയിലേക്കായി ഇപ്പോള്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. തയ്യല്‍, ബ്യൂട്ടിഷ്യന്‍ കോഴ്‌സുകളിലേക്കുള്ള പരിശീലനമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സമൂഹത്തിലെ തൊഴില്‍ രഹിതരായ വനിതകള്‍ക്ക് പുതിയ ജീവിതമാര്‍ഗ്ഗം തുറന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെ വെല്‍ഫെയര്‍ സര്‍വീസ് സൊസൈറ്റി എന്ന എന്‍ജിഒ-യുമായി സഹകരിച്ചുകൊണ്ടാണ് വി-ഗാര്‍ഡ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇരു കോഴ്സുകളിലുമായി 50 പേര്‍ വീതം ആകെ നൂറു പേരെയായിരിക്കും പദ്ധതിയുടെ ഗുണഭോക്താക്കളായി തിരെഞ്ഞെടുക്കുക.

150 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ കോഴ്സില്‍ ബുക്ക് കീപ്പിംഗ്, ബാങ്ക് ലോണ്‍ ഇടപാടുകള്‍, മറ്റ് ഔദ്യോഗിക നടപടിക്രമങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന സംരംഭകത്വ മൊഡ്യൂളുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവരില്‍ ഏറ്റവും മികവ് പുലര്‍ത്തുന്ന 50 പേര്‍ക്ക് സ്വയംതൊഴില്‍ സംരംഭം തുടങ്ങുവാനാവശ്യമായ മൂലധന പിന്തുണ നല്‍കുകയും ചെയ്യും. ഡയറക്ടര്‍, സഹൃദയ, പൊന്നുരുന്നി കൊച്ചി 682019 എന്ന വിലാസത്തിലേക്കാണ് അപേക്ഷകള്‍ അയക്കേണ്ടത്. ജൂണ്‍ 24നാണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയ്യതി. കൂടുതല്‍ വിവരങ്ങള്‍ക്കായി – 9744439337, 9884771406 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version