Business & Corporates

ലോഹ വ്യവസായത്തിലേക്കും കടന്ന് അദാനി; കച്ച് കോപ്പര്‍ പ്രവര്‍ത്തനമാരംഭിച്ചു

ആദ്യ ഘട്ടത്തില്‍ 0.5 എംടിപിഎ (പ്രതിവര്‍ഷ ഉല്‍പപ്പാദനം മില്യണ്‍ ടണ്ണില്‍) ശേഷിയുള്ള ഒരു ചെമ്പ് സ്മെല്‍ട്ടര്‍ സ്ഥാപിക്കാന്‍ ഗ്രൂപ്പ് ഏകദേശം 1.2 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

അദാനി എന്റര്‍പ്രൈസസിന്റെ അനുബന്ധ സ്ഥാപനമായ കച്ച് കോപ്പറിന്റെ ആദ്യ യൂണിറ്റ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് കമ്മീഷന്‍ ചെയ്തു. ഗ്രീന്‍ഫീല്‍ഡ് കോപ്പര്‍ റിഫൈനറി പദ്ധതിയിലൂടെ ലോഹ വ്യവസായത്തിലേക്ക് അദാനിയുടെ അരങ്ങേറ്റമാണിത്. ആദ്യ ഘട്ടത്തില്‍ 0.5 എംടിപിഎ (പ്രതിവര്‍ഷ ഉല്‍പപ്പാദനം മില്യണ്‍ ടണ്ണില്‍) ശേഷിയുള്ള ഒരു ചെമ്പ് സ്മെല്‍ട്ടര്‍ സ്ഥാപിക്കാന്‍ ഗ്രൂപ്പ് ഏകദേശം 1.2 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും.

രണ്ടാം ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ കച്ച് കോപ്പറിന്റെ ശേഷി 1 എംടിപിഎ ആയി ഉയരും. അത്യാധുനിക സാങ്കേതിക വിദ്യയും ഡിജിറ്റലൈസേഷനും പ്രയോജനപ്പെടുത്തിക്കൊണ്ട് ഇഎസ്ജി പ്രകടന നിലവാരം പുലര്‍ത്തുന്ന ലോകത്തിലെ ഏറ്റവും വലിയ സിംഗിള്‍-ലൊക്കേഷന്‍ കസ്റ്റം സ്മെല്‍റ്ററായിരിക്കും ഇത്.

നേരിട്ട് 2,000 ആളുകള്‍ക്ക് തൊഴില്‍ ലഭിക്കും. പരോക്ഷമായി 5,000 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. കോപ്പര്‍ ട്യൂബുകളായിരിക്കും ഇവിടത്തെ പ്രധാന ഉല്‍പ്പന്നം

നേരിട്ട് 2,000 ആളുകള്‍ക്ക് തൊഴില്‍ ലഭിക്കും. പരോക്ഷമായി 5,000 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. കോപ്പര്‍ ട്യൂബുകളായിരിക്കും ഇവിടത്തെ പ്രധാന ഉല്‍പ്പന്നം.

ഇന്ത്യ അതിന്റെ അയിര് ആവശ്യകതയുടെ 90 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുകയാണ്. കൂടുതലും തെക്കേ അമേരിക്കയില്‍ നിന്നാണ് ഇറക്കുമതി. നിലവിലെ 1,3 ദശലക്ഷം ടണ്ണില്‍ നിന്ന് 2 ടണ്ണിലേക്ക് ചെമ്പ് ഇറക്കുമതി ഉയരുമെന്നാണ് അനുമാനിക്കപ്പെടുന്നത്. പ്രവര്‍ത്തനത്തിന്റെ ആദ്യ വര്‍ഷത്തില്‍ തന്നെ അദാനി സ്മെല്‍റ്ററിന് 1 ദശലക്ഷം ടണ്‍ ചെമ്പ് ശുദ്ധീകരിക്കാനാകുമെന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ് വിഭാഗമായ ഐസിആര്‍എയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് ജയന്ത റോയ് ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version