News

ഇന്ത്യയുടെ ഗ്രീന്‍ ഹൈഡ്രജന്‍ മിഷന് 1.5 ബില്യണ്‍ ഡോളര്‍ വായ്പ കൂടി അനുവദിച്ച് ലോക ബാങ്ക്

ഇന്ത്യയുടെ ആഭ്യന്തര ഹരിത ഹൈഡ്രജന്‍ വിപണിയെ ശക്തിപ്പെടുത്തുകയും ദേശീയ ഹരിത ഹൈഡ്രജന്‍ മിഷനുമായി യോജിപ്പിച്ച് സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുകയുമാണ് ലക്ഷ്യം

ഇന്ത്യയുടെ ഹരിത ഹൈഡ്രജന്‍ ദൗത്യത്തെ പിന്തുണയ്ക്കുന്നതിനായി ലോകബാങ്ക് 1.5 ബില്യണ്‍ ഡോളര്‍ അധിക വായ്പ അനുവദിച്ചു. ഇതോടെ ആകെ ധനസഹായം 3 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇന്ത്യയുടെ ആഭ്യന്തര ഹരിത ഹൈഡ്രജന്‍ വിപണിയെ ശക്തിപ്പെടുത്തുകയും ദേശീയ ഹരിത ഹൈഡ്രജന്‍ മിഷനുമായി യോജിപ്പിച്ച് സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുകയുമാണ് ലക്ഷ്യം.

70 ബില്യണ്‍ ഡോളറിന്റെ ടെന്‍ഡറുകളും മറ്റും ഇഷ്യു ചെയ്തത് ചൂണ്ടിക്കാട്ടി ഇന്ത്യയുടെ പുരോഗതിയെ ലോകബാങ്കിന്റെ കണ്‍ട്രി ഡയറക്ടര്‍ അഗസ്റ്റെ ടാനോ കൗമെ അഭിനന്ദിച്ചു.

ഇലക്ട്രോലൈസറുകള്‍ പോലുള്ള നിര്‍ണായക സാങ്കേതികവിദ്യകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പരിഷ്‌കാരങ്ങള്‍ സുഗമമാക്കാനാണ് ഇന്ത്യയുടെ തീരുമാനം. എനര്‍ജി സ്റ്റോറേജ് സൊല്യൂഷനുകള്‍ക്കുള്ള പ്രോത്സാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള പുനരുപയോഗ ഊര്‍ജ്ജം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിഷ്‌കാരങ്ങളെയും ഈ സംരംഭം പിന്തുണയ്ക്കുന്നു.

70 ബില്യണ്‍ ഡോളറിന്റെ ടെന്‍ഡറുകളും മറ്റും ഇഷ്യു ചെയ്തത് ചൂണ്ടിക്കാട്ടി ഇന്ത്യയുടെ പുരോഗതിയെ ലോകബാങ്കിന്റെ കണ്‍ട്രി ഡയറക്ടര്‍ അഗസ്റ്റെ ടാനോ കൗമെ അഭിനന്ദിച്ചു

പദ്ധതിയിലൂടെ 2025-26 സാമ്പത്തിക വര്‍ഷം മുതല്‍ കുറഞ്ഞത് 4,50,000 മെട്രിക് ടണ്‍ ഗ്രീന്‍ ഹൈഡ്രജനും 1,500 മെഗാവാട്ട് ഇലക്ട്രോലൈസറും പ്രതിവര്‍ഷം ഉല്‍പ്പാദിപ്പിക്കാന്‍ ഇന്ത്യയെ സഹായിക്കാനാണ് ലോക ബാങ്ക് ലക്ഷ്യമിടുന്നത്. പദ്ധതി വിജയിച്ചാല്‍, ഗ്രീന്‍ ഹൈഡ്രജന്റെ ആഗോള ഉല്‍പാദകരില്‍ ഇന്ത്യയെ മുന്‍നിരയില്‍ എത്തിക്കാന്‍ കഴിയും. ഇത് ഗണ്യമായ ഹരിത തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഇന്ത്യയുടെ ഗ്രീന്‍ ഹൈഡ്രജന്‍ മിഷന്‍ 600,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version