സംരംഭകന്‍, ബയോഹാക്കര്‍, ലൈഫ്കോച്ച് തുടങ്ങിയ നിലകളില്‍ പ്രശസ്തനായ സജീവ് നായര്‍ അവതരിപ്പിക്കുന്ന വ്യക്തിത്വപരിവര്‍ത്തന പ്രോഗ്രാമായ റൈസ് അപ്പ് (RiseUp) പത്താം എഡിഷന്‍ കൊച്ചിയില്‍.
നവംബര്‍ 5ന് അഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി നടക്കുന്നത്. നിരവധി പേരുടെ ജീവിതങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയ റൈസ് അപ്പ് പ്രോഗ്രാമിന്റെ ഇന്ത്യയിലെ പത്താമത് പതിപ്പാണ് നടക്കാന്‍ പോകുന്നത്.
ലക്ഷക്കണക്കിനാളുകള്‍ക്ക് ജീവിതത്തില്‍ വിജയിക്കുവാനുള്ള പ്രചോദനം സ്വന്തം പുസ്തകങ്ങളിലൂടെയും പ്രോഗ്രാമുകളിലൂടെയും നല്‍കിയിട്ടുള്ള സജീവ് നായരുടെ റൈസ്അപ്പ് തികച്ചും വ്യത്യസ്തമാണെന്നാണ് സംരംഭരുടെ പക്ഷം.
മനസ്സിനെ ശക്തിപ്പെടുത്തുന്നതില്‍ കൂടി മാത്രമോ നൈപുണ്യം വര്‍ധിപ്പിക്കുന്നതില്‍ കൂടി മാത്രമോ ഒരാള്‍ക്ക് ജീവിതത്തില്‍ പൂര്‍ണ്ണവിജയം നേടാന്‍ സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല-സജീവ് നായര്‍ പറയുന്നു. രണ്ടു ദശകങ്ങളില്‍ അധികമായുള്ള എന്റെ ഗവേഷണങ്ങളിലൂടെയും പ്രവൃത്തിപരിചയത്തിലൂടെയും മനസ്സിലാക്കിയിട്ടുള്ളത്, ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും ആരോഗ്യവും ഉണ്ടാക്കണമെങ്കിലും നിലനിര്‍ത്തണമെങ്കിലും ശരീരം, തലച്ചോറ്, മനസ്സ്-ഇവ മൂന്നും അതിന്റെ ഏറ്റവും മികവില്‍ പ്രവര്‍ത്തിക്കുന്നതിലൂടെ മാത്രമേ സാധ്യമാകൂ.
യാദൃച്ഛികമായി ചില ആള്‍ക്കാര്‍ക്ക് ഇത് സാധിച്ചിരുന്നു. എന്നാല്‍ ഇന്ന് നിര്‍മ്മിതബുദ്ധിയുടെയും ഇന്റര്‍നെറ്റ് ഓഫ് തിംഗ്സിന്റെയും ജനറ്റിക്സിന്റെയും വരവോടെ ശാസ്ത്രീയമായി ഇത് എല്ലാവര്‍ക്കും നേടാവുന്ന ഒന്നായി മാറിയിരിക്കുന്നു. ഈ ഒരു പുതിയ മുന്നേറ്റത്തിന്റെ ഭാഗം തന്നെയാണ് റൈസ്അപ്പ്-സജീവ് കൂട്ടിച്ചേര്‍ക്കുന്നു.
ഏതൊരു വ്യക്തിയെയും അവരുടെ ചിന്തിക്കുന്ന രീതി മുതല്‍ പ്രവര്‍ത്തനമേഖലയിലെ മികവ് വരെ മാറ്റിമറിക്കാന്‍ പോന്ന ഒരു പ്രോഗ്രാം ആണിത്. വീട്ടമ്മമാര്‍ മുതല്‍ വലിയ സംരംഭകരും സെലിബ്രിറ്റികളും വരെ അവരുടെ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ റൈസ്അപ്പിലൂടെ ലഭിച്ച അറിവ് ഉപയോഗിച്ച് വലിയ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്.
സ്റ്റാര്‍ട്ട് അപ്പ് സംരംഭകരെ സംബന്ധിച്ച് അവരുടെ സംരഭത്തിന് കിട്ടാവുന്ന ഒരു റൈസ് അപ്പ് കൂടിയായി ഈ പ്രോഗ്രാം മാറുന്നു. നിരവധി സ്ഥാപനങ്ങള്‍ അവരുടെ ജീവനക്കാരെ റൈസ്അപ്പില്‍ പങ്കെടുപ്പിക്കുന്നതിലൂടെ ഉണ്ടായ നേട്ടങ്ങള്‍ നേരിട്ട് മനസ്സിലാക്കിയിട്ടുണ്ട്.
കേരളത്തിന്റെ സംരഭകസൗഹൃദ മുന്നേറ്റത്തിന്റെ ഒരു മുഖം കൂടിയാണ് റൈസ്അപ്പ്. എല്ലാ മേഖലകളില്‍നിന്നുള്ള ആള്‍ക്കാരും പങ്കെടുക്കുന്നുണ്ടെങ്കിലും വലിയൊരു ശതമാനവും ബിസിനസ്സ് രംഗത്തുനിന്നുള്ളവര്‍തന്നെയാണ്. കൂടുതല്‍ അറിയുവാനും രെജിസ്ട്രേഷനും വിളിക്കുക.
For registrations Call 9778415151. RiseUp.sajeevnair.com
