News

ഒളിംപിക്സ് നടത്താന്‍ ഇന്ത്യയ്ക്ക് ശേഷിയുണ്ടെന്ന് നിതാ അംബാനി

ശനിയാഴ്ച മുംബൈയില്‍ നടന്ന 141-ാമത് ഐഒസി സെഷന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍

രാജ്യത്തിന് ഒളിംപിക്സ് നടത്താന്‍ അനന്തമായ ശേഷിയുണ്ടെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) അംഗം നിതാ അംബാനി. ശനിയാഴ്ച മുംബൈയില്‍ നടന്ന 141-ാമത് ഐഒസി സെഷന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.

മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചരിത്രപരമായ ചടങ്ങില്‍ നിത അംബാനി ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ”പരിമിതികളില്ലാത്ത സാധ്യതകളെക്കുറിച്ച്” സംസാരിച്ചു. ”ഇന്ത്യയുടെ സാധ്യതകള്‍ പരിധിയില്ലാത്തതാണ്. വരും വര്‍ഷങ്ങളില്‍, കായികമടക്കം മാനുഷിക പ്രവര്‍ത്തനത്തിന്റെ എല്ലാ മേഖലകളിലും ഇന്ത്യന്‍ യുവാക്കള്‍ ആഗോളതലത്തില്‍ മികവ് പുലര്‍ത്തും.


40 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് ഐഒസി സെഷന്‍ നടക്കുന്നത്. ഇന്ത്യയില്‍ 1983-ല്‍ ന്യൂഡല്‍ഹിയിലാണ് അവസാനമായി ഒളിമ്പിക്‌സ് സെഷന്‍ നടന്നത്. 2022 ഫെബ്രുവരിയില്‍ ബീജിംഗില്‍ നടന്ന 139-ാമത് ഐഒസി സെഷനില്‍ ഐഒസി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍ വനിതയായ നിത അംബാനിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം ഐഒസി സെഷന്‍ ആതിഥേയത്വം വഹിക്കാനുള്ള ലേലം മുംബൈയ്ക്കായി നേടിയെടുക്കുകയായിരുന്നു. 99 ശതമാനം വോട്ടുകളോടെയാണ് ഐഒസി സെഷനുള്ള ആതിഥേയത്വം മുംബൈയ്ക്ക് ലഭിച്ചത്.

സ്പോര്‍ട്സിന്റെയും കായികതാരങ്ങളുടെയും വികസനത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച നിത അംബാനി, പ്രധാനമന്ത്രിയുടെ കീഴില്‍ ഇന്ത്യയും കായിക ശക്തിയായി മാറിയെന്ന് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version