ജൂണ്‍ 4ന് പുറത്തുവരുന്ന പൊതുതെരഞ്ഞെടുപ്പ് ഫലത്തിലേക്ക് ഉറ്റുനോക്കുകയാണ് വിപണി. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ തുടരുമോ അതോ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി അട്ടിമറി വിജയം നേടി ഭരണം കൈക്കലാക്കുമോ എന്നതാണ് അറിയാനുള്ളത്. ഭരണത്തുടര്‍ച്ചക്കാണ് വോട്ടെങ്കില്‍ വിപണി കുതിക്കും. ഭരണമാറ്റത്തിനാണ് വോട്ടെങ്കില്‍ വിപണിയില്‍ ചോരക്കളിയാകും. ഏകദേശം 20 ശതമാനത്തോളം ഇടിവാണ് അത്തരമൊരു സാഹചര്യത്തില്‍ കണക്കാക്കുന്നത്.
മോദി തന്നെ അധികാരത്തില്‍ വന്നാല്‍ റെയില്‍വേ, ഇന്‍ഫ്രാസ്ട്രക്ചര്‍, പ്രതിരോധം, വൈദ്യുതി, പൊതുമേഖലാ സ്ഥാപനങ്ങള്‍ (പിഎസ്യു) തുടങ്ങിയ മേഖലകള്‍ നിക്ഷേപകര്‍ക്ക് ശക്തമായ നേട്ടം നല്‍കുമെന്ന് വിപണി നിരീക്ഷകര്‍ കരുതുന്നു.
പിഎസ്യു മുന്നേറ്റം
ഈ മേഖലകളില്‍ നിന്നുള്ള ഓഹരികള്‍ നിലവില്‍ അസാധാരണ മുന്നേറ്റം തന്നെ നടത്തിക്കഴിഞ്ഞു. ഉദാഹരണത്തിന് പൊതുമേഖലാ പ്രതിരോധ കമ്പനിയായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് 2023 മെയ് 17 മുതല്‍ ഇതുവരെ 194% നേട്ടമാണുണ്ടാക്കിയത്. കഴിഞ്ഞ 1 വര്‍ഷത്തിനിടെ 50 പൊതുമേഖലാ സ്ഥാപനങ്ങള്‍ 100 ശതമാനത്തിലധികം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കി.
മെയ് 16 വരെയുള്ള 12 മാസത്തിനിടെ 387% റാലിയാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് നടത്തിയത്. ഐഎഫ്‌സിഐ, ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (ഐആര്‍എഫ്‌സി), ഹൗസിങ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (ഹഡ്‌കോ), ആര്‍ഇസി എന്നിവയും ഈ കാലയളവില്‍ 300 ശതമാനത്തിലധികം നേട്ടമുണ്ടാക്കി.
”ഞങ്ങള്‍ പൊതുമേഖലാ മേഖലയില്‍ ബുള്ളിഷ് ആണ്. നിക്ഷേപകര്‍ക്ക് പ്രതിരോധം, ഊര്‍ജ്ജം, ബാങ്കിംഗ് മേഖലകളില്‍ നിന്നുള്ള ഓഹരികള്‍ തിരഞ്ഞെടുക്കാം,” ഈല്‍ഡ് മാക്സിമൈസര്‍ സ്ഥാപകന്‍ യോഗേഷ് മേത്ത പറയുന്നു.
മെയ് 16 വരെയുള്ള 12 മാസത്തിനിടെ 387% റാലിയാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് നടത്തിയത്. ഐഎഫ്‌സിഐ, ഐആര്‍എഫ്‌സി, ഹഡ്‌കോ, ആര്‍ഇസി എന്നിവയും ഈ കാലയളവില്‍ 300 ശതമാനത്തിലധികം നേട്ടമുണ്ടാക്കി
പൊതുതിരഞ്ഞെടുപ്പില്‍ നിന്നുള്ള പ്രതികൂലമോ അപ്രതീക്ഷിതമോ ആയ ഏതൊരു ഫലവും ഡി-സ്ട്രീറ്റിന് കനത്ത തകര്‍ച്ചയുണ്ടാക്കുമെന്നും മേത്ത പറഞ്ഞു. ”ആര്‍ക്കും തീവ്രത പ്രവചിക്കാനോ വിപണിയിലെ പ്രതികരണം അളക്കാനോ കഴിയില്ല,” തിരഞ്ഞെടുപ്പ് ഫലങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ മിഡ്ക്യാപ്പുകളുടെയും സ്‌മോള്‍ക്യാപ്‌സിന്റെയും മികച്ച പ്രകടനത്തിന് വിപുലമായ സാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്ഐപികളും മ്യൂച്വല്‍ ഫണ്ടും
വ്യക്തമായ ദീര്‍ഘകാല ലക്ഷ്യത്തോടെ ചിട്ടയായ നിക്ഷേപ പദ്ധതികളിലും (എസ്ഐപി) മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപിക്കാന്‍ അദ്ദേഹം പുതിയ നിക്ഷേപകരെ ഉപദേശിക്കുന്നു. കമ്പനികളെക്കുറിച്ച് വിലയിരുത്താനറിയാമെങ്കില്‍ ഇക്വിറ്റികളിലും നിക്ഷേപിക്കാമെന്ന് അദ്ദേഹം പറയുന്നു.
സ്വര്‍ണം അത്ര പോര!
സ്വര്‍ണത്തിലാണോ ഓഹരിയിലാണോ നിക്ഷേപിക്കേണ്ടത്? അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഇക്വിറ്റികള്‍ക്ക് വളരാനുള്ള വലിയ സാധ്യതയുണ്ടെന്ന് മേത്ത പറഞ്ഞു. ”സ്വര്‍ണം പ്രവചനാതീതമായ ഒരു ആസ്തിയാണ്്,” അദ്ദേഹം പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മഞ്ഞ ലോഹം 128 ശതമാനം നേട്ടമുണ്ടാക്കി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനവും. മറുവശത്ത്, ബിഎസ്ഇ സെന്‍സെക്സ് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ 97 ശതമാനവും കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 19 ശതമാനവും മുന്നേറി.