ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് പുതിയ മുന്‍നിര മോഡല്‍ ബൈക്കായ മാവ്‌റിക്ക് 440 പുറത്തിറക്കി. ഹാര്‍ലി-ഡേവിഡ്‌സണുമായി സഹകരിച്ച് വികസിപ്പിച്ച ഈ മോട്ടോര്‍സൈക്കിള്‍ എക്സ്440 റോഡ്സ്റ്ററിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഹീറോയുടെ ആദ്യത്തെ പ്രീമിയം സെഗ്മെന്റ് 400സിസി+ ബൈക്കാണിത്. ട്രയംഫ് സ്പീഡ് 400, ഹാര്‍ലി-ഡേവിഡ്‌സണ്‍ എക്സ്440 എന്നിവയുമായാവും മാവ്റിക്കിന്റെ മല്‍സരം.
ഡിസൈന്‍
എച്ച് ആകൃതിയിലുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റും (ഡിആര്‍എല്‍) എല്‍ഇഡി ടേണ്‍ സിഗ്നലുകളുമുള്ള റൗണ്ട് ഹെഡ്‌ലാമ്പാണ് മാവ്‌റിക്ക് 440 യുടെ സവിശേഷത. റീപ്രൊഫൈല്‍ ചെയ്ത മസ്‌കുലര്‍ ഫ്യൂവല്‍ ടാങ്ക്, ഫ്ളാറ്റ് ഹാന്‍ഡില്‍ബാര്‍, സിംഗിള്‍ പീസ് സീറ്റ്, ഷോര്‍ട്ട് ഫ്രണ്ട് ഫെന്‍ഡര്‍ എന്നിവയും മോട്ടോര്‍സൈക്കിളിനുണ്ട്.
ഹീറോയുടെ ആദ്യത്തെ പ്രീമിയം സെഗ്മെന്റ് 400സിസി+ ബൈക്കാണിത്. ട്രയംഫ് സ്പീഡ് 400, ഹാര്‍ലി-ഡേവിഡ്‌സണ്‍ എക്സ്440 എന്നിവയുമായാവും മാവ്റിക്കിന്റെ മല്‍സരം
എഞ്ചിന്‍
ഹാര്‍ലി ഡേവിഡ്‌സണ്‍ എക്സ്440 യുടെ അതേ 440 സിസി ബിഎസ്6 ഫേസ് 2 എഞ്ചിനാണ് മാവ്റിക്ക് 440 ക്ക് കരുത്ത് പകരുന്നത്. സിക്സ് സ്പീഡ് ഗിയര്‍ബോക്സ് മാവ്റിക്കിന് മികച്ച ഹൈവേ ടൂറിംഗ് കഴിവുകള്‍ നല്‍കുന്നു. 27 ബിപിയുടെ പവറാണ് ഇത് ഉത്പാദിപ്പിക്കുന്നത്.
വില
ബേസ്, മിഡ്, ടോപ്പ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ പുതിയ മാവ്റിക്ക് 440 അവതരിപ്പിക്കും. ബേസ് വേരിയന്റ് സ്പോക്ക് വീലുകളോട് കൂടി വെള്ള നിറത്തിലാണ്. രണ്ട് നിറങ്ങളിലാണ് മിഡ് വേരിയന്റ് എത്തുക.അലോയ് വീലുകളപണ്ട്. ടോപ്പ് വേരിയന്റിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഡയമണ്ട് കട്ട് അലോയ് വീലുകളും ലഭിക്കും.
പുതിയ ബൈക്കിന്റെ വില വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, പ്രീ-ബുക്കിംഗുകള്‍ ഫെബ്രുവരിയില്‍ ആരംഭിക്കും. 2024 ഏപ്രിലിലാവും വിതരണം ആരംഭിക്കുക.