ദൈനംദിന ജീവിതത്തില്‍ ഒരു വ്യക്തി നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും അഹല്യയുടെ കൈയില്‍ പരിഹാരമുണ്ടെന്ന് പറഞ്ഞാല്‍ അതല്‍പ്പം അതിശയോക്തിയാണോയെന്ന് തോന്നാം. പക്ഷേ അഹല്യ ഗ്രൂപ്പ് നല്‍കുന്ന വൈവിധ്യമാര്‍ന്ന സേവനങ്ങളെക്കുറിച്ചറിയുമ്പോള്‍ ആ സംശയം മാറും. ആശുപത്രികള്‍, കേരളത്തിലെ ഏറ്റവും വലിയ ഐകെയര്‍ ശൃംഖല, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ്, ഫോറെക്‌സ്, ട്രാവല്‍ തുടങ്ങി അഹല്യയുടെ സേവനങ്ങള്‍ എത്താത്ത മേഖലകള്‍ ചുരുക്കമാണ്. അഹല്യ നല്‍കുന്ന സേവനങ്ങളെക്കുറിച്ചും ഗ്രൂപ്പിന്റെ ഭാവി പദ്ധതികളെപ്പറ്റിയും അഹല്യ ഫിന്‍ഫോറെക്‌സ് മാനേജിംഗ് ഡയറക്റ്റര്‍ എന്‍ ഭുവനേന്ദ്രന്‍ സംസാരിക്കുന്നു.
സംരംഭകരെ ഏതു രീതിയിലാണ് അഹല്യ ചേര്‍ത്തു പിടിക്കുന്നത്?
ബിനിസസുകാര്‍ക്കുള്ള പ്രൊഡക്റ്റുകളാണ് ഞങ്ങള്‍ പ്രധാനമായും ഡിസൈന്‍ ചെയ്തിരിക്കുന്നവയെല്ലാം. എസ്എംഇ ബിസിനസുകളുടെ എക്‌സ്പാന്‍ഷന് ഞങ്ങളുടെ പിന്തുണ നല്‍കുകയാണ് ചെയ്യുന്നത്. ഒന്നിച്ചു വളരുക എന്ന ലക്ഷ്യത്തോടെ ബിസിനസ് കമ്യൂണിറ്റിയിലേക്കാണ് ഞങ്ങള്‍ കൂടുതല്‍ ഫോക്കസ് ചെയ്യുന്നത്.
ഗോള്‍ഡ് ലോണ്‍, ബിസിനസ് ലോണ്‍, കാര്‍ ലോണ്‍, പ്രോപ്പര്‍ട്ടി ലോണ്‍ എന്നിവയാണ് ലഭ്യമാക്കുന്നത്. ചെറുകിട നഗരങ്ങളില്‍ നോക്കിയാല്‍ പ്രവര്‍ത്തന മൂലധനത്തിനു വേണ്ടി കഷ്ടപ്പെടുന്ന നിരവധി ചെറുകിട ബിസിനസുകാരെ കാണാനാവും. നന്നായി ബിസിനസ് ചെയ്യുന്നവരാവും പലരും. അവര്‍ക്ക് വര്‍ക്കിംഗ് കാപ്പിറ്റല്‍ നല്‍കുക, ആയാസരഹിതമായി അത് അടച്ചുപോവാന്‍ സഹായിക്കുക എന്നീ രണ്ട് കാര്യങ്ങള്‍ ചെയ്യാനാണ് ശ്രമം.
വലിയ ബിസിനസ് ഗ്രൂപ്പുകള്‍ക്ക് പ്രോപ്പര്‍ട്ടി ലോണുകള്‍ നല്‍കുന്നുണ്ട്. പ്രോപ്പര്‍ട്ടി ഈടാക്കി നല്‍കുന്ന ബിസിനസ് വായ്പകളാണിത്. കാര്‍ ലോണുകളും ഡെയ്‌ലി കളക്ഷന്‍ രീതിയില്‍ അടയ്ക്കാന്‍ സൗകര്യമുണ്ട്. ഡിമിനിഷിംഗായതിനാല്‍ പലിശ നിരക്കും കുറഞ്ഞു വരും.
അഹല്യയുടെ ഡെയ്‌ലി കളക്ഷന്‍ ലോണുകള്‍ ബിസിനസുകാര്‍ ഏതുരീതിയിലാണ് സ്വീകരിച്ചത്?
ബാങ്കുമായി താരതമ്യം ചെയ്യുമ്പോള്‍ എപ്പോഴും എന്‍ബിഎഫ്‌സിക്ക് റേറ്റ് കൂടുതലാണ്. ഒരു പരിധിവരെ ഈ പ്രശ്‌നത്തെ അഡ്രസ് ചെയ്യാന്‍ ഡെയ്‌ലി കളക്ഷന്‍ ലോണുകള്‍ക്ക് സാധിക്കുന്നുണ്ട്. ബിസിനസുകാര്‍ ഗോള്‍ഡ് ലോണ്‍ എടുത്താല്‍ ഡിമിനിഷിംഗായതിനാല്‍ പലിശ നിരക്ക് കുറഞ്ഞുവരും. ഏതു സമയത്തും ടോപ് അപ്പ് ചെയ്യാനും സാധിക്കും. ഉദാഹരണത്തിന് 5 ലക്ഷം ലോണ്‍ എടുത്ത ഒരാള്‍ അതില്‍ 2.5 ലക്ഷം രൂപ തിരിച്ചടച്ചെന്നിരിക്കട്ടെ. പെട്ടെന്ന് പണം ആവശ്യമായി വന്നാല്‍ 2.5 ലക്ഷം രൂപ ടോപ് അപ്പ് ചെയ്‌തെടുക്കാന്‍ പറ്റും. സംരംഭകര്‍ക്ക് വളരെ പ്രയോജനപ്രദമാണ് ഇത്. അതിവേഗം ഈ വായ്പകള്‍ ലഭിക്കുമെന്നതാണ് ബിസിനസുകാരെ സംബന്ധിച്ച് നേട്ടം. ബിസിനസ് വായ്പകള്‍ക്കെല്ലാം ആ കമ്യൂണിറ്റിയില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
സംരംഭകരുമായി ദൃഢമായ ബന്ധം
ഓരോ സിറ്റിയിലും അഹല്യക്ക് ബ്രാഞ്ചുകളുണ്ട്. എക്‌സിക്യൂട്ടീവുകള്‍ മികച്ച ബന്ധമാണ് ഓരോ സ്ഥലത്തെയും ബിസിനസ് ഗ്രൂപ്പുകളുമായി പുലര്‍ത്തുന്നത്. ബ്രാന്‍ഡ് അവേര്‍നസ് സമയാസമയങ്ങളില്‍ നടത്തുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഞങ്ങള്‍ 8,500 ഓളം ബിസിനസ് കമ്യൂണിറ്റികളിലേക്ക് കടന്നു ചെന്നു. അഹല്യയുടെ ആപ്പുകള്‍ മുഖേനയും പേമെന്റ് നടത്തുകയും മറ്റ് സേവനങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യാം.
ഫോറെക്‌സ് ഡിവിഷന്‍ നല്‍കുന്ന സേവനങ്ങള്‍ എന്തൊക്കെയാണ്?
മൂന്നര പതിറ്റാണ്ടായി ഫോറെക്‌സ് മേഖലയില്‍ സുപരിചിതമായ, അനുഭവ പരിചയമുള്ള ബ്രാന്‍ഡാണ് അഹല്യ. ഇപ്പോള്‍ കേരളത്തില്‍ നിന്ന് ധാരാളം കുട്ടികള്‍ പുറത്തേക്ക് പഠിക്കാന്‍ പോകുന്ന കാലഘട്ടമാണ്. അവര്‍ക്ക് ഫീയും ഹോസ്റ്റല്‍ ഫീയും അടയ്ക്കാന്‍ വേണ്ട സഹായവും മാര്‍ഗനിര്‍ദേശങ്ങളും ഞങ്ങള്‍ നല്‍കുന്നുണ്ട്. വിദേശ രാജ്യങ്ങളിലേക്ക് വിനോദയാത്രയ്ക്ക് പോകുന്നവരുടെ എണ്ണവും അടുത്തിടെ വര്‍ധിച്ചിട്ടുണ്ട്. ആര്‍ബിഐ ലൈസന്‍സുള്ള ഒഫീഷ്യല്‍ കറന്‍സി എക്‌സ്‌ചേഞ്ചറാണ് ഞങ്ങള്‍.
കൃത്യമായ റേറ്റില്‍ കറന്‍സി വാങ്ങാനും വില്‍ക്കാനുമുള്ള സൗകര്യം അവര്‍ക്ക് ഞങ്ങള്‍ ചെയ്തുകൊടുക്കുന്നു. ട്രാവല്‍ കറന്‍സി കാര്‍ഡ് സേവനവും ലഭ്യമാണ്. ഇതോടൊപ്പം അഹല്യ ട്രാവല്‍സ് വിദേശത്തേക്കുള്ള മികച്ച യാത്രാ പ്ലാനുകളും നല്‍കിവരുന്നു. വളരെ അഫോഡബിളായാണ് കറന്‍സി സേവനങ്ങള്‍ ഞങ്ങള്‍ നല്‍കുന്നത്. മുന്‍കൂട്ടി ആവശ്യപ്പെട്ടാല്‍ ഏറ്റവും റേറ്റ് കുറയുന്ന സമയത്ത് കറന്‍സി ലഭിക്കാനുള്ള സൗകര്യമുണ്ട്. ഉദാഹരണത്തിന് അടുത്തമാസം ഇന്ന തിയതിയോടനുബന്ധിച്ച് ഏറ്റവും കുറഞ്ഞ റേറ്റില്‍ കറന്‍സി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാല്‍, അത് കൃത്യമായി അറിയിച്ച് ഞങ്ങള്‍ സേവനം നല്‍കും. ഫിനാന്‍സിനും ഫോറെക്‌സിനും തുല്യ പരിഗണനയാണ് അഹല്യ നല്‍കുന്നത്.
ഹവാലക്ക് ചെക്ക്
നോട്ട് അസാധുവാക്കലും ഡിജിറ്റലൈസേഷനും ജിഎസ്ടിയുമെല്ലാം വന്നതോടെ മുന്‍പുണ്ടായിരുന്ന ഹവാലക്കാരും മറ്റും സിസ്റ്റത്തില്‍ നിന്ന് പുറത്തായിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ശക്തമായ ഇടപെടലുണ്ടായതോടെ കള്ളപ്പണം ഈ മേഖലയില്‍ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. വിശ്വാസയോഗ്യമായ സ്ഥാപനങ്ങളിലേക്ക് ആളുകള്‍ എത്തുന്നതിലേക്കാണ് ഇത് നയിച്ചിരിക്കുന്നത്.
ഇന്‍ഷുറന്‍സ് ഡിവിഷന്‍
ഏത് കമ്പനിയുടെ ഇന്‍ഷുറന്‍സെടുക്കണമെന്ന ചോയ്‌സാണ് കസ്റ്റമര്‍ക്ക് ഞങ്ങള്‍ നല്‍കുന്നത്. മികച്ച റേറ്റില്‍, ഏറ്റവും മികച്ച ഇന്‍ഷുറന്‍സുകള്‍ മൂന്നു വര്‍ഷമായി അഹല്യ നല്‍കുന്നു. വിവിധ ഇന്‍ഷുറന്‍സുകള്‍ താരതമ്യം ചെയ്യാനുള്ള അവസരമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.
വെല്‍ത്ത് മാനേജ്‌മെന്റ്
ഷെയര്‍ മാര്‍ക്കറ്റില്‍ മികച്ച ഒരു നിക്ഷേപ പോര്‍ട്ട്‌ഫോളിയോ ബില്‍ഡ് ചെയ്യാന്‍ അഹല്യയുടെ വെല്‍ത്ത് മാനേജ്‌മെന്റ് ഡിവിഷന്‍ നിക്ഷേപകരെ സഹായിക്കും. എസ്‌ഐപി, റിട്ടയര്‍മെന്റ്, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയ്‌ക്കെല്ലാം വ്യക്തിപരമായ പ്ലാനുകള്‍ നിക്ഷേപകനായി അഹല്യ തയാറാക്കും. അതിനുള്ള ഗൈഡന്‍സ് നല്‍കുന്ന ഡിവിഷനും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു.
The author is News Editor at The Profit.