ആകാശ എയറില്‍ നിക്ഷേപിക്കാനുള്ള തീരുമാനം പ്രമുഖ ഇന്‍വെസ്റ്ററായ രാകേഷ് ജുന്‍ജുന്‍വാല എടുത്തത് വെറും 48 മണിക്കൂറുകള്‍ കൊണ്ടെന്ന് ടൈറ്റന്റെ മുന്‍ എംഡി ഭാസ്‌കര്‍ ഭട്ട്.
ജുന്‍ജുന്‍വാലക്ക് എപ്പോഴും വിമാനക്കമ്പനികളോട് ബുള്ളിഷ് കാഴ്ചപ്പാടാണുണ്ടായിരുന്നത്. ഇന്‍ഡിഗോയിലും സ്പൈസ് ജെറ്റിലും നടത്തിയ നിക്ഷേപങ്ങള്‍ ഗുണം ചെയ്യാഞ്ഞിട്ടും 2021 ഡിസംബറില്‍ ആരംഭിച്ച ആകാശ എയറില്‍ 46% ഓഹരികള്‍ വാങ്ങി അദ്ദേഹം നിര്‍ണായക പങ്കാളിയായി. ആദ്യം നിക്ഷേപിക്കുക, പിന്നെ അന്വേഷിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പോളിസി.