നോക്കിയ സി22 അവതരിപ്പിച്ച് എച്ച്എംഡി ഗ്ലോബല്‍. നൂതന ഇമേജിംഗ് അല്‍ഗോരിതങ്ങള്‍, ഒക്ടാകോര്‍ പ്രോസസര്‍, ആന്‍ഡ്രോയിഡ്ടിഎം 13 (ഗോ എഡിഷന്‍) തുടങ്ങിയ ഫീച്ചറുകളുടെ അകമ്പടിയോടെയാണ് സി22 എത്തിയത്. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ബാറ്ററി ലൈഫ്, ഡ്യുവല്‍ 13എംപി പിന്‍ ക്യാമറ, 8എംപി സെല്‍ഫി ക്യാമറ എന്നിവയോടെയാണ് നോക്കിയ സി22 എത്തുന്നത്.
ഐപി52 സ്പ്ലാഷ്, ഡസ്റ്റ് പ്രൊട്ടക്ഷന്‍ കടുപ്പമേറിയ 2.5ഡി ഡിസ്‌പ്ലേ ഗ്ലാസ്, ശക്തമായ പോളികാര്‍ബണേറ്റ് യൂണിബോഡി ഡിസൈനില്‍ മെറ്റല്‍ ബോഡിയിലാണ് സി22 എത്തുന്നത്. നോക്കിയയുടെ ഒരു വര്‍ഷത്തെ റീപ്ലേസ്‌മെന്റ് ഗ്യാരന്റിയും ഉണ്ട്.
6.5 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. മെമ്മറി എക്സ്റ്റന്‍ഷന്‍ ഉപയോഗിക്കാത്ത സ്‌റ്റോറേജ് സ്‌പേസ് അധിക 2ജിബി വെര്‍ച്വല്‍ മെമ്മറി (റാം) ആക്കി മാറ്റുന്നു, ഇത് മള്‍ട്ടിടാസ്‌കിംഗ് ലളിതവും സുഗമവുമാക്കുന്നു. പുതിയ സൈബര്‍ ഭീഷണികളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി നോക്കിയ സി22ന് കുറഞ്ഞത് രണ്ട് വര്‍ഷത്തേക്കെങ്കിലും സ്ഥിരമായ സുരക്ഷാ അപ്‌ഡേറ്റുകള്‍ ലഭിക്കും.
5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. ചാര്‍ക്കോള്‍, സാന്‍ഡ്, പര്‍പ്പിള്‍ നിറങ്ങളില്‍ ലഭ്യമായ സി22 വിന്റെ വില 7999 രൂപയിലാണ് ആരംഭിക്കുന്നത്.
The Profit is a multi-media business news outlet.