Business & Corporates

ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന് ചരിത്ര നേട്ടം

300മത്തെ ശാഖ ദുബൈയില്‍ തുറന്നു

ഫിനാന്‍ഷ്യല്‍ രംഗത്ത് ലോക ഭൂപടത്തില്‍ ഇടം നേടിയ യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന് ചരിത്ര നേട്ടം. ഇന്ത്യ ഉള്‍പ്പെടെ പത്ത് രാജ്യങ്ങളിലായി ഫിനാന്‍ഷ്യല്‍ രംഗത്ത് പ്രശസ്തമായ ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന്റെ 300 മത്തെ ശാഖ ദുബൈയിലെ അല്‍ റിഗായില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

യുഎഇയിലെ സൗത്ത് ആഫ്രിക്കന്‍ അംബാസിഡര്‍ സാദ് കച്ചാലിയആണ് 300മത്തെ ശാഖ ഉദ്ഘാടനം ചെയ്തത്. യു എ ഇ യിലെ ഫിലിപ്പീന്‍സ് കൗണ്‍സില്‍ ജനറല്‍ റെനാറ്റോ എന്‍ ഡ്യുനാസ് ജൂനിയര്‍, ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ്, മറ്റ് സീനിയര്‍ ഒഫീഷ്യല്‍സ് എന്നിവര്‍ പങ്കെടുത്തു.

യുഎഇയിലെ 96 മത്തെ ശാഖയാണ് ഇത്. ഫിനാന്‍ഷ്യല്‍ രംഗത്ത് 14 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് 10 രാജ്യങ്ങളിലായി 300 മത്തെ ശാഖയുമായി ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് ജൈത്രയാത്ര തുടരുന്നത്.

ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന്റെ നാഴിക കല്ലാകുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും ലോകോത്തര നിലവാരത്തില്‍ ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന് പ്രവര്‍ത്തിക്കാനാകട്ടെയെന്നും സൗത്ത് ആഫ്രിക്കന്‍ അംബാസിഡര്‍ സാദ് കച്ചാലിയ പറഞ്ഞു.

കുറഞ്ഞ സമയം കൊണ്ട് തന്നെ രാജ്യാതിര്‍ത്തി കടന്നുള്ള പണമിടപാട് രംഗത്തിന് മികച്ച പ്രവര്‍ത്തനം നടത്താന്‍ ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന് കഴിഞ്ഞിട്ടുണ്ട്. വികസ്വര രാജ്യങ്ങള്‍ക്ക് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് പോലെയുളളവയുടെ പ്രവര്‍ത്തനം ആശ്വാസകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version