Business & Corporates

ഇനി ഓസ്‌ട്രേലിയയും കൂടി വാങ്ങുമോ? ലോകകപ്പ് തോല്‍വിയില്‍ സത്യ നദെല്ലയോട് ഒരു ചോദ്യം!

മേജര്‍ ലീഗ് ക്രിക്കറ്റെന്ന യുഎസ് ലീഗിന്റെ മുഖ്യ സ്പോണ്‍സര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം

മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയുടെ ക്രിക്കറ്റ് പ്രേമം പ്രസിദ്ധമാണ്. കുട്ടിക്കാലം തൊട്ടേ ഒരു പന്തുപോലും വിടാതെ ഇന്ത്യന്‍ ടീമിന്റെ മല്‍സരങ്ങള്‍ കണ്ടിരുന്ന നദെല്ല യുഎസിലേക്ക് ജീവിതം പറിച്ചു നട്ടപ്പോഴും ഈ ക്രിക്കറ്റ് ഭ്രമത്തെ ഒപ്പം കൂട്ടി. ഇപ്പോഴും പഴയ ആവേശത്തോടെ ഇന്ത്യയുടെ മല്‍സരങ്ങള്‍ കാണുന്നു മൈക്രോസോഫ്റ്റ് മേധാവി. യുഎസില്‍ ഒരു ടി20 ലീഗ് തുടങ്ങാന്‍ മുന്‍കൈയെടുക്കുകയും ചെയ്തു അദ്ദേഹം. മേജര്‍ ലീഗ് ക്രിക്കറ്റെന്ന യുഎസ് ലീഗിന്റെ മുഖ്യ സ്പോണ്‍സര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം.

ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ മല്‍സരവും സത്യ നദെല്ല വിടാതെ കണ്ടു. തോല്‍വിയിലുള്ള നിരാശ അദ്ദേഹം മറച്ചു വെച്ചില്ല, കിരീടം നേടിയ ഓസ്ട്രേലിയന്‍ ടീമിനെ അഭിനന്ദിക്കുകയും ചെയ്തു.
ഇതിനിടെയാണ് മൈക്രോസോഫ്റ്റ് ഓഹരി നിക്ഷേപം നടത്തിയ ഓപ്പണ്‍ എഐയില്‍ പൊട്ടിത്തെറിയുണ്ടായത്. കമ്പനി സഹസ്ഥാപകനായ സാം ആള്‍ട്ട്മാനെ പുറത്താക്കി ചാറ്റ്ജിപിടിയുടെ സ്രഷ്ടാക്കള്‍ ടെക് ലോകത്തെ ഞെട്ടിച്ചു. ഒട്ടും മടിക്കാതെ ആള്‍ട്ട്മാനെ സത്യ നദെല്ല മൈക്രോസോഫ്റ്റിലേക്ക് സ്വാഗതം ചെയ്തു.

കാര സ്വിഷര്‍ പോഡ്കാസ്റ്റില്‍ പങ്കെടുത്ത നദെല്ലയോട് ഈ പശ്ചാത്തലത്തിലാണ് ലോകകപ്പ് കിരീടം നേടിയ ഓസ്ട്രേലിയയെ കൂടി ഇനി വാങ്ങുമോ എന്ന ചോദ്യം അവതാരക തമാശരൂപേണ ചോദിച്ചത്. ഓപ്പണ്‍എഐ മൊത്തത്തില്‍ വാങ്ങുന്നത് പോലെയായിരിക്കും അതെന്ന് നദെല്ല പ്രതികരിച്ചു. ‘രണ്ടും നടക്കാത്ത കാര്യമാണ്. പക്ഷേ, ഓപ്പണ്‍എഐയുമായി നല്ല പങ്കാളിത്തം ഉണ്ടാക്കാം, ഒപ്പം ഓസ്ട്രേലിയയുടെ ക്രിക്കറ്റ് കളി ആസ്വദിക്കുകയും ചെയ്യാം’ സത്യ നദെല്ല പറഞ്ഞു.

ഇപ്പോഴും പഴയ ആവേശത്തോടെ ഇന്ത്യയുടെ മല്‍സരങ്ങള്‍ കാണുന്നു മൈക്രോസോഫ്റ്റ് മേധാവി. യുഎസില്‍ ഒരു ടി20 ലീഗ് തുടങ്ങാന്‍ മുന്‍കൈയെടുക്കുകയും ചെയ്തു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version