News

‘എന്റെ ഭൂമി’ പോര്‍ട്ടല്‍ ജനങ്ങളിലേക്ക്; ഇനി എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന ദൗത്യപ്രഖ്യാപനത്തിന്റെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ ഈസേവനം ആരംഭിച്ചിരിക്കുന്നത്

കേരള സര്‍ക്കാര്‍ ആരംഭിച്ച എന്റെ ഭൂമി സംയോജിത പോര്‍ട്ടലിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. വൈകുന്നേരം 6.00 മണിക്ക് നിശാഗന്ധി ആഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് ഉദ്ഘാടനം നിര്‍വഹിക്കുക. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന ദൗത്യപ്രഖ്യാപനത്തിന്റെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ ഈസേവനം ആരംഭിച്ചിരിക്കുന്നത്.

റവന്യൂ, രജിസ്‌ട്രേഷന്‍, സര്‍വെ വകുപ്പുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന എന്റെ ഭൂമി സമഗ്ര ഭൂവിവര ഡിജിറ്റല്‍ സംവിധാനത്തിലൂടെ രാജ്യത്തെ ആദ്യത്തെ സമഗ്ര ഭൂവിവര ഡിജിറ്റല്‍ സംവിധാനമാണ് യാഥാര്‍ത്ഥ്യമാകുന്നത്. ഭൂമിയുടെ കൈമാറ്റം, ഭൂമി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ടെംപ്ലേറ്റ് സംവിധാനം, പ്രീ മ്യൂട്ടേഷന്‍ സ്‌കെച്ച്, ബാധ്യതാ സര്‍ട്ടിഫിക്കറ്റ്, ഭൂമി നികുതി അടവ്, ന്യായവില നിര്‍ണയം, ഓട്ടോ മ്യൂട്ടേഷന്‍, ലൊക്കേഷന്‍ സ്‌കെച്ച്, ഭൂമിയുടെ തരംമാറ്റം തുടങ്ങി നിരവധി സേവനങ്ങള്‍ എന്റെ ഭൂമി പോര്‍ട്ടല്‍ വഴി ലഭിക്കും.

ഇതോടെ ഭൂമി സംബന്ധമായ നടപടികളും രേഖകളും കൂടുതല്‍ സുതാര്യമായി ലഭിക്കും. ഇതിനുപുറമെ വിവിധ ഓഫീസുകള്‍ സന്ദര്‍ശിക്കാതെ ഭൂമി ഇടപാടുകളില്‍ കാര്യക്ഷമതയും വേഗതയും വര്‍ദ്ധിപ്പിക്കാനാകും. സേവന ലഭ്യതയ്ക്ക് സുതാര്യതയും സുരക്ഷയും ഉറപ്പാകുന്നതോടെ ഭൂരേഖകള്‍ക്ക് ആധുനിക സാങ്കേതിക വിദ്യകളുടെ പൂര്‍ണ്ണ സംരക്ഷണം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version