ഉല്‍പ്പന്നങ്ങളുടെയും സെല്ലര്‍മാരുടെയും ഫീ വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇ-കൊമേഴ്സ് വമ്പനായ ആമസോണ്‍ ഇന്ത്യ. ഏപ്രില്‍ 7 മുതല്‍ മുതല്‍ ഫീ വര്‍ദ്ധന ബാധകമാകും. പുതുക്കിയ നിരക്കുകള്‍ പ്ലാറ്റ്‌ഫോമില്‍ വില്‍ക്കുന്ന നിരവധി ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇന്‍വെന്ററി സ്റ്റോറേജ്, ടെക്നോളജി, ഷിപ്പിംഗ്, റിട്ടേണ്‍സ്, സെല്ലര്‍ ഫീസ് എന്നിവയ്ക്കാണ് വില്‍പ്പനക്കാരില്‍ നിന്ന് ആമസോണ്‍ ഫീ ഈടാക്കുന്നത്. ഇ-കൊമേഴ്‌സ് പോര്‍ട്ടലില്‍ നിന്ന് ഓരോ സാധനം വില്‍ക്കുമ്പോഴും വില്‍പ്പനക്കാരന്‍ ഈ ഫീസ് അടയ്‌ക്കേണ്ടതുണ്ട്.
വീട്ടിലേക്കാവശ്യമായ ഉല്‍പ്പന്നങ്ങളുടെ ഫീ 9 ശതമാനത്തില്‍ നിന്ന് 13.5 ശതമാനമായും ആഡംബര സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളുടെ നിരക്ക് 5 ശതമാനത്തില്‍ നിന്ന് 10 ശതമാനം വരെയും ഉയരും.
സംഗീതോപകരണങ്ങളുടെ ഫീ 7.5 ശതമാനത്തില്‍ നിന്ന് 10.5 ശതമാനമായും ഫ്ളിപ്പ് ഫ്േളാപ്പ് ചെരിപ്പുകളുടേത് 10-12.5 ശതമാനത്തില്‍ നിന്ന് 13-15 ശതമാനമായും വര്‍ധിപ്പിക്കാനാണ് തീരുമാനം.
ഏപ്രില്‍ 7 മുതല്‍ മുതല്‍ ഫീ വര്‍ദ്ധന ബാധകമാകും. പുതുക്കിയ നിരക്കുകള്‍ പ്ലാറ്റ്‌ഫോമില്‍ വില്‍ക്കുന്ന നിരവധി ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു
ചില ഇനങ്ങളുടെ ഫീയില്‍ കുറവ് വരുത്തുകയും ചെയ്തിട്ടുണ്ട്. ഇന്‍വെര്‍ട്ടര്‍, ബാറ്ററികള്‍ എന്നിവയുടെ ഫീ നിലവിലെ 5-5.5 ശതമാനത്തില്‍ നിന്ന് 4.5 ശതമാനത്തിലേക്ക് കുറച്ചു. കുട്ടികളുടെ വസ്ത്രങ്ങളുടെ ഫീ 11-21 ശതമാനത്തില്‍ നിന്നും 11-20 ശതമാനത്തിലേക്കും താഴ്ത്തി.
ആമസോണ്‍, ഫ്ളിപ്പ്കാര്‍ട്ട്, മിന്ത്ര തുടങ്ങി ഇ-കൊമേഴ്സ് സൈറ്റുകള്‍ അവരുടെ പ്ലാറ്റ്‌ഫോമുകളില്‍ വില്‍ക്കുന്ന സാധനങ്ങള്‍ക്ക് വെണ്ടര്‍മാരില്‍ നിന്ന് കമ്മീഷനുകളും ഫീസും ഈടാക്കുന്നതിലൂടെയാണ് പ്രധാനമായും ലാഭം കണ്ടെത്തുന്നത്.