ലോകത്തിലെ ഏറ്റവും വലിയ 5 മികച്ച സ്മാര്‍ട്ട് ഫോണുകള്‍ ഏതൊക്കെയാണെന്ന് അറിയാമോ? ഗ്ലോബല്‍ സ്മാര്‍ട്ട് ഫോണ്‍ മാര്‍ക്കറ്റില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് സാംസങ്ങ് തന്നെയാണ്. സാംസങ്ങിന്റെ ആഗോളതലത്തിലുള്ള ഗാലക്‌സി എ സീരീസിന്റെ മികച്ച പ്രകടനമാണ് കമ്പനിക്ക് ഏറ്റവും വലിയ മാര്‍ക്കറ്റ് ഷെയര്‍ നേടാനായത്. 22 ശതമാനം വിപണി വിഹിതമാണ് സാംസംഗിനുള്ളത്.
ടെക് ഭീമന്‍ ആപ്പിളാണ് രണ്ടാം സ്ഥാനത്ത്. അതായത്, സാംസങ്ങനിന് തൊട്ടുതാഴെ. ആപ്പിളിന്റെ പ്രീമിയം സെഗ്മെന്റിന് വന്‍ കുതിച്ചു ചാട്ടമാണ് നേടാനായത്. അതുകൊണ്ട്തന്നെ, ആകമാനമുള്ള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍, 20 % വില്‍പ്പന സാധ്യമാവുകയും ചെയ്തു. ഇന്ത്യയില്‍ 50 % വളര്‍ച്ച നേടാന്‍ ആപ്പിളിന് കഴിഞ്ഞു. ഇന്ത്യ പോലെയുള്ള നോണ്‍ ട്രെഡീഷണല്‍ മാര്‍ക്കറ്റുകളില്‍ നിന്ന് കൂടുതല്‍ വിപണി വിഹിതം നേടാനുള്ള പദ്ധതികളുമായി പുതിയ തന്ത്രം ആവിഷ്‌കരിക്കുകയാണ് ആപ്പിള്‍. അടുത്തിടെയാണ് ആപ്പിള്‍ തങ്ങളുടെ നേരിട്ടുള്ള ആദ്യ സ്റ്റോര്‍ ഇന്ത്യയില്‍ തുറന്നത്.
സ്മാര്‍ട്ട് ഫോണുകളില്‍ മികച്ച മൂന്നാമത്തെ ബ്രാന്റാണ് ഷഓമി. ഇതൊരു ചൈനീസ് ബ്രാന്റാണ്. അതിനാല്‍ത്തന്നെ ഇതിന്റെ പ്രധാനപ്പെട്ട മാര്‍ക്കറ്റുകള്‍ ഇന്ത്യയും ചൈനയുമാണ്. പക്ഷെ ഇപ്പോള്‍ കുറച്ചു നാളായി ഇതിന്റെ മാര്‍ക്കറ്റ് ഇന്ത്യയിലും ചൈനയിലും കുറച്ച് ഇടിഞ്ഞിട്ടുണ്ട്. ഇതിനെ ചെറുത്തു തോല്‍പ്പിക്കുന്നതിന് വേണ്ടി മറ്റ് മാര്‍ക്കറ്റുകളിലേക്ക് ഷവമിയുടെ എക്‌സപാന്‍ഷനിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്യുന്നുണ്ട്. മാത്രമല്ല, പ്രൊഡക്ടുകളുടെ പോര്‍ട്ട്‌ഫോളിയോ നിരന്തരം റിഫ്രെഷ് ചെയ്യുകയ്യും ചെയ്യുന്നുണ്ട്.
ഇനി ഏതാണ് നാലാമത്തെ മികച്ച സ്മാര്‍ട്ട് ഫോണെന്ന് നോക്കാം. അതാണ് ഓപ്പോ. ഇതും ഒരു ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാവാണ്. ഓപ്പോ കുടുംബത്തില്‍ നിന്നുള്ള പ്രീമിയം സ്മാര്‍ട്ട് ഫോണ്‍ ബ്രാന്റായ വണ്‍ പ്ലസ് ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള വിപണികളില്‍ മികച്ച പ്രകടനം കാഴ്ച വെച്ചത് കമ്പനിക്ക് ഗുണകരമായി. വെക്കാന്‍ അതിന് സാധിച്ചു. വെസ്റ്റേണ്‍ യൂറോപ്പില്‍ അല്‍പ്പം നഷ്ടം നേരിട്ടെങ്കിലും, അതിന്റെ ഗ്ലോബല്‍ മാര്‍ക്കറ്റ് ഷെയര്‍ നിലനിര്‍ത്താന്‍ കമ്പനിക്ക് കഴിഞ്ഞു.
അഞ്ചാമത്തെ മികച്ച സ്മാര്‍ട്ട് ഫോണ്‍ കളിക്കാരനാണ് വിവോ. എങ്കിലും വിവോ ഇന്ത്യ ഉള്‍പ്പെടെയുള്ള വിപണികളില്‍ സാംസങ്ങ് പോലെയുള്ള ബ്രാന്റുകളില്‍ നിന്ന് കടുത്ത മത്സരമാണ് നേരിടുന്നത്.
ഏറ്റവും ശ്രദ്ധേയമായ കാര്യം ഓപ്പോയും വിവോയും വണ്‍ പ്ലസും ചൈനയിലെ പ്രശസ്തമായ ബിബികെ ഇലക്ട്രോണിക്‌സിനു കീഴിലുള്ള ബ്രാന്റുകളാണെന്നതാണ്.