റിലയന്‍സ് റീറ്റെയ്ല്‍ ജിയോ മാര്‍ട്ടിന്റെ ബ്രാന്റ് അംബാസിഡറായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിയെ നിയമിച്ചു. വെള്ളിയാഴ്ചയാണ് റീറ്റെയ്ല്‍ ഭീമന്‍ പ്രഖ്യാപനം നടത്തിയത്.
ഒക്ടോബര്‍ 8 ന്, ഇ കൊമേഴ്സ് പ്ലാറ്റ്ഫോം, അതിന്റെ ജിയോ ഉത്സവ് കാംപെയ്നും പുറത്തിറക്കും. രാജ്യത്തെ ഉത്സവ സീസണ് മുന്നോടിയായാണ് ഈ കാംപെയ്ന്‍. അതില്‍ 45 സെക്കന്റ് ദൈര്‍ഘ്യമുള്ള സിനിമയില്‍ ധോണിയെ അവതരിപ്പിക്കുന്നുണ്ടെന്നും കമ്പനി പറഞ്ഞു.
രാജ്യത്തെ ആഘോഷങ്ങളോടും ജനങ്ങളോടുമുള്ള ആദരവാണ് ജിയോ ഉത്സവ് കാംപെയ്ന്‍ എന്ന് ധോണി പറഞ്ഞു.
ഒരു സ്വദേശീയ ഇ- കൊമ്മേഴ്സ് ബ്രാന്റ് എന്ന നിലയില്‍ ഇന്ത്യയിലെ ഡിജിറ്റല്‍ റീറ്റെയ്ല്‍ റെവല്യൂഷന്‍ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശമാണ് ജിയോ മാര്‍ട്ടിനെ നയിക്കുന്നതെന്നും , ജിയോ മാര്‍ട്ട് നിലകൊള്ളുന്ന ആ മൂല്യങ്ങളെ തിരിച്ചറിയുകയും ശക്തമായി പ്രതിധ്വനിക്കുകയും ചെയ്യുന്നു എന്നും ധോണി പറഞ്ഞു.
ജിയോ മാര്‍ട്ടിനെ പോലെ തന്നെ വിശ്വാസവും വിശ്വാസ്യതയും ഉറപ്പും ഉള്ള വ്യക്തിത്വമുള്ള ധോണിയെത്തന്നെ ബ്രാന്റ് അംബാസിഡറായി കണ്ടെത്തനായി എന്ന് ജിയോ മാര്‍ട്ട് സിഇഒ സന്ദീപ് വര്‍ഗന്തി
പറഞ്ഞു.
ജിയോ മാര്‍ട്ടിന്റെ മൊത്തം വില്‍പനയുടെ 60 ശതമാനം മെട്രോ ഇതര വില്‍പനയാണ്.അര്‍ബന്‍ ലാഡര്‍, റിലയന്‍സ് ട്രെന്‍ഡ്സ്, റിലയന്‍സ് ജ്വല്‍സ് തുടങ്ങി വ്യത്യസ്തമായ ബ്രാന്റുകള്‍ ജിയോ മാര്‍ട്ടിന് ഉണ്ട്. ഇലക്ട്രോണിക്സ്, ഫാഷന്‍, ബ്യൂട്ടി, വീട്ടുപകരണങ്ങള്‍ അങ്ങനെ ഓരോ രംഗത്തും ജിയോ മാര്‍ട്ട് സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
നിരവധി ചെറുതും ഇടത്തരവുമായ ബിസിനസ്സുകള്‍ക്ക് രാജ്യത്തുടനീളം അവരുടെ ഉത്പന്നങ്ങള്‍ എളുപ്പത്തില്‍ വില്‍ക്കാന്‍ സാധ്യമാക്കുന്നതിന് ആയിരത്തിലധികം കരകൗശല വിദഗ്ധര്‍ ഉണ്ടെന്നും റിലയന്‍സ് റീറ്റെയ്ല്‍ അഭിമാനത്തോടെ പറയുന്നു.