ഇന്ത്യയുടെ ‘ദീപ്തമായ 1000 വര്‍ഷത്തെ’ ഭാവിക്ക് ആവശ്യമായ രൂപരേഖ തയ്യാറാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിലവിലെ സംഭവങ്ങള്‍ അടുത്ത 1000 വര്‍ഷത്തേക്ക് ഇന്ത്യയെ ശോഭനമായ ഭാവിയിലേക്ക് നയിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ നിര്‍ണായകമായ സമയമാണിതെന്നും അവസരം മുതലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ഇന്ത്യയെ വരാനിരിക്കുന്ന 1000 വര്‍ഷത്തേക്ക് ശോഭനമായ ഭാവിയിലേക്ക് നയിക്കും. ഇത് നമ്മുടെ സമയമാണെന്ന് എന്റെ മനസ്സില്‍ വ്യക്തമാണ്. ഇത് ഭാരതത്തിന്റെ സമയമാണ്, നമ്മള്‍ അവസരം നഷ്ടപ്പെടുത്തരുത്,’ അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യലബ്ധിയുടെ 100 ാം വാര്‍ഷികത്തില്‍ ബ്യൂറോക്രസിയെ പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. ”ഓഫീസര്‍മാരുടെ റിക്രൂട്ട്‌മെന്റിലും പരിശീലനത്തിലും മാറ്റം ആവശ്യമാണ്-അവര്‍ അവരുടെ ജീവിതത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കണം,” പ്രധാനമന്ത്രി മോദി പറഞ്ഞു.
1000 വര്‍ഷത്തെ ആസൂത്രണവും തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട് ഒരു മെഗാ ബ്രെയിന്‍സ്റ്റോമിംഗാണ് നടന്നതെന്ന് മോദി പറഞ്ഞു. ഉദ്യോഗസ്ഥരില്‍ നിന്നും വിദഗ്ധരില്‍ നിന്നുമെല്ലാം വിവരശേഖരണം നടത്തി. കാര്യമായ പൊതുജന പങ്കാളിത്തത്തോടെ ഗവണ്‍മെന്റ് ഇതിനോടകം തന്നെ ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കുകയാണെന്നും ബ്ലൂപ്രിന്റ് നന്നായി വികസിപ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.
‘ഞാന്‍ അതിനെ 25 വര്‍ഷം, 5 വര്‍ഷം, 1 വര്‍ഷം, 100 ദിവസങ്ങള്‍ എന്നിങ്ങനെ ഘട്ടം തിരിച്ച് വിഭജിച്ചിട്ടുണ്ട്. കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടാകും, ചില കാര്യങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്നേക്കാം, പക്ഷേ ഞങ്ങള്‍ക്ക് ഒരു സമഗ്രമായ പദ്ധതിയുണ്ട്,’ അദ്ദേഹം പറഞ്ഞു.