ജീവിതത്തിലെ വിവിധങ്ങളായ ആവശ്യങ്ങള്‍ക്ക് മതിയായ അളവില്‍ പണം ആവശ്യമാണ്. പണമുണ്ടാക്കുന്നതും ഒരു സ്‌കില്‍ അഥവാ നൈപുണ്യമാണ്. ഈ നൈപുണ്യം ആര്‍ജിച്ചെടുക്കുന്നവര്‍ക്ക് ജീവിതത്തില്‍ അല്ലലില്ലാതെ മുന്നോട്ടു പോകാനാവും. പണം സമ്പാദിക്കാന്‍ അവശ്യം വേണ്ട സ്‌കില്ലുകള്‍ ഏതൊക്കെയാണെന്ന് നോക്കാം…
ഫിനാന്‍ഷ്യല്‍ ലിറ്ററസി
ധനം സമ്പാദിക്കുന്നതിനുള്ള അടിസ്ഥാനപരമായ സ്‌കില്ലാണ് സാമ്പത്തിക സാക്ഷരത. പണം ബുദ്ധിപൂര്‍വം ചെലവാക്കേണ്ടതുണ്ട്. പണം ശരിയായി സേവ് ചെയ്യാനും നിക്ഷേപിക്കാനും പഠിക്കണം.
നെറ്റ്വര്‍ക്കിംഗ്
ഗുണം ചെയ്യുന്ന ബന്ധങ്ങള്‍ ഉണ്ടാക്കുകയും നിലനിര്‍ത്തിക്കൊണ്ടുപോകുകയും ചെയ്യുന്ന കലയാണിത്. നല്ല നെറ്റ്വര്‍ക്ക് സൃഷ്ടിച്ചെടുത്താല്‍ പുതിയ അവസരങ്ങള്‍ നിങ്ങള്‍ക്കായി തുറന്നുകിട്ടും
സെയില്‍സ്മാന്‍ഷിപ്പ്
നിങ്ങളുടെ ആശയങ്ങള്‍, പ്രൊഡക്റ്റുകള്‍, സര്‍വീസുകള്‍ എന്നിവ വില്‍ക്കാനുള്ള കഴിവുണ്ടാക്കുക
തന്ത്രപരമായ ചിന്തകള്‍
തന്ത്രപരമായ ചിന്തകളിലൂടെ ഹ്രസ്വകാല ലക്ഷ്യങ്ങളും ദീര്‍ഘകാല ലക്ഷ്യങ്ങളും നേടിയെടുക്കാനുള്ള പദ്ധതി തയാറാക്കണം. നിങ്ങളുടെ പരമോന്നത ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള തീരുമാനങ്ങളെടുക്കണം.
നേതൃത്വഗുണം
മറ്റുള്ളവരെ നയിക്കാനും നിങ്ങളെ സ്വയം നയിക്കാനുമുള്ള ധൈര്യവും ആത്മവിശ്വാസവും നേടിയെടുക്കുക
ഡിസിഷന്‍ മേക്കിംഗ്
സങ്കീര്‍ണമായ സാഹചര്യങ്ങളെ വിശകലനം ചെയ്തും റിസ്‌ക്കുകള്‍ വിലയിരുത്തിയും ഏറ്റവും മികച്ചതീരുമാനത്തിലേക്കെത്തുക. വേഗത്തില്‍ ശരിയായ തീരുമാനങ്ങളെടുക്കാനുള്ള കഴിവ് രൂപപ്പെടുത്തുകയും വേണം.
റിസ്‌ക് മാനേജ്മെന്റ്
റിസ്‌കുകള്‍ തിരിച്ചറിയാനും അവലോകനം ചെയ്യാനും അവ പരിഹരിക്കാനുമുള്ള കഴിവ് നേടിയെടുക്കണം
നെഗോസിയേഷന്‍
ജോലിയായാലും ഒരു ഇടപാടായാലും നിക്ഷേപ അവസരമായാലും ഏറ്റവും മികച്ചത് നേടിയെടുക്കാനുള്ള കൂടിയാലോചനയ്ക്കും വിലപേശലിനുമുള്ള കരുത്ത് നേടുക
അച്ചടക്കം
നിങ്ങളുടെ വികാരങ്ങള്‍ക്ക് മേല്‍ നിയന്ത്രണം നേടാനും ശ്രദ്ധയെ വ്യതിചലിപ്പിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കി കര്‍മപഥത്തില്‍ മുന്നേറാനുമുള്ള അച്ചടക്കം ശീലമാക്കുക
സമയത്തിന്റെ മാനേജ്മെന്റ്
ലോകത്തേറ്റവും മൂല്യമുള്ള പ്രോപ്പര്‍ട്ടി വാസ്തവത്തില്‍ സമയമാണ്. അതിന്റെ മൂല്യം പലരും തിരിച്ചറിയുന്നില്ലെന്ന് മാത്രം. മുന്‍ഗണന നല്‍കേണ്ട ജോലികളും ലക്ഷ്യങ്ങളും സമയത്തെ ബുദ്ധിപൂര്‍വം പ്രയോജനപ്പെടുത്താനും മികച്ച ടൈം മാനേജ്മെന്റ് ഒരു ശീരമാക്കുക.
ഇക്യു അഥവാ ഇമോഷണല്‍ ഇന്റലിജന്‍സ്
നിങ്ങളുടെയും മറ്റുള്ളവരുടെയും ചിന്തകളും വികാരങ്ങളും മനസിലാക്കി കരുത്തുറ്റ ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കുക. ടീമിനെ നയിക്കാന്‍ ഇത് സഹായിക്കും.
ആശയവിനിമയം
ഒരു പുതിയ ആശയം അവതരിപ്പിക്കാനായാലും ഒരു ഇടപാട് സംസാരിക്കാനാണെങ്കിലും അനാവശ്യ ഏറ്റുമുട്ടലുകള്‍ ഒഴിവാക്കാനും മികച്ച ആശയവിനിമയത്തിനുള്ള നൈപുണ്യം ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്