സിംഗപ്പൂര്‍ പോലെ മാതൃകാപരമായ പോര്‍ട്ടില്‍ ഉള്ള സൗകര്യങ്ങള്‍ എല്ലാം തന്നെ കേരളത്തിലെ വിഴിഞ്ഞം പോര്‍ട്ടിലും ഉണ്ടാകേണ്ടതുണ്ട്. വലിയ തോതിലുള്ള നിക്ഷേപ സാധ്യതകളാണ് ഇത് ചെറു സംരംഭകര്‍ക്ക് മുമ്പില്‍ തുറന്നു നല്‍കുന്നത്
സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പും കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനും (കെഎസ്‌ഐഡിസി) സംയുക്തമായി സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ നിക്ഷേപകരുമായി സംവദിക്കുകയായിരുന്നു മന്ത്രി
തുറമുഖത്തിന്റെ പ്രവര്‍ത്തനം ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട്(വിസില്‍) മാനേജിംഗ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യറും പറഞ്ഞു