Connect with us

Hi, what are you looking for?

Personal Finance

ബീക്കണ്‍ ഫ്‌ളെക്സി ക്യാപ് പിഎംഎസ് പോര്‍ട്ട്ഫോളിയോ അവതരിപ്പിച്ച് ജിയോജിത്

ഇന്ത്യന്‍ ഓഹരി വിപണിയുടെ സങ്കീര്‍ണ്ണതകള്‍ക്കിടയിലും നിക്ഷേപകരെ മുന്നോട്ട് നയിക്കാന്‍ സഹായിക്കുന്ന തരത്തിലാണ് പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സേവനരംഗത്ത് 20 വര്‍ഷത്തിലധികം അനുഭവസമ്പത്തുള്ള ജിയോജിത് ബീക്കണ്‍ പോര്‍ട്ട്ഫോളിയോ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്

പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത്തിന്റെ പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സേവന വിഭാഗം നിക്ഷേപകര്‍ക്കായി ‘ബീക്കണ്‍’ എന്ന പേരില്‍ ഫ്‌ളെക്‌സി ക്യാപ് പോര്‍ട്ട്‌ഫോളിയോ അവതരിപ്പിച്ചു. ഇന്ത്യന്‍ ഓഹരി വിപണിയുടെ സങ്കീര്‍ണ്ണതകള്‍ക്കിടയിലും നിക്ഷേപകരെ മുന്നോട്ട് നയിക്കാന്‍ സഹായിക്കുന്ന തരത്തിലാണ് പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സേവനരംഗത്ത് 20 വര്‍ഷത്തിലധികം അനുഭവസമ്പത്തുള്ള ജിയോജിത് ബീക്കണ്‍ പോര്‍ട്ട്ഫോളിയോ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

വിപണി സാഹചര്യങ്ങള്‍ക്കനുസരിച്ച് വിവിധ അനുപാതങ്ങളില്‍ മുന്‍നിര, മധ്യനിര, ചെറുകിട ഓഹരികളില്‍ നിക്ഷേപിക്കുന്നവയാണ് ഫ്‌ളെക്‌സി ക്യാപ് പദ്ധതികള്‍. നിക്ഷേപകര്‍ക്ക് സമ്പത്ത് സൃഷ്ടിക്കാന്‍ സഹായിക്കുന്ന തരത്തില്‍ സ്ഥിരതയുടെയും വളര്‍ച്ചാ സാധ്യതയുടെയും ഒരു സങ്കലനമാണ് ബീക്കണ്‍ പിഎംഎസ്‌പോര്‍ട്ട്‌ഫോളിയോ.

നിക്ഷേപകര്‍ക്ക് വിവിധ വിപണിമൂല്യത്തിലുള്ള കമ്പനികളില്‍ ഒരുമിച്ച് നിക്ഷേപിക്കാനുള്ള അവസരം ലഭിക്കുന്ന തരത്തിലാണ് ബീക്കണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ സമീപനം വിപണിയുടെ എല്ലാ മേഖലകളിലേയും നേട്ടങ്ങള്‍ നിക്ഷേപകര്‍ക്ക് ലഭ്യമാക്കുന്ന സന്തുലിതമായ ഒരു പോര്‍ട്ട്‌ഫോളിയോ ഉറപ്പാക്കുന്നു. ഗവേഷണത്തിന്റേയും വിശകലനത്തിന്റേയും അടിസ്ഥാനത്തില്‍ ശ്രദ്ധാപൂര്‍വം തിരഞ്ഞെടുത്ത, ഉയര്‍ന്ന വളര്‍ച്ചയുള്ള കമ്പനികളെ കേന്ദ്രീകരിച്ചാണ് പോര്‍ട്ട്‌ഫോളിയോ ആസൂത്രണം ചെയ്തിരിക്കുന്നത്.

ഗുണനിലവാരത്തിന് നല്‍കുന്ന ഈ ഊന്നല്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്ഥിരതയാര്‍ന്ന വളര്‍ച്ചയ്ക്കുള്ള സാധ്യത ഉറപ്പാക്കുന്നു. വിപണിയില്‍ സമയാസമയങ്ങളില്‍ പ്രകടമാകുന്ന മാറ്റങ്ങള്‍ ഉപയോഗപ്പെടുത്തുകയും നഷ്ട സാധ്യതകള്‍ കുറച്ച് പോര്‍ട്ട്‌ഫോളിയോയുടെ മികച്ച പ്രകടനവും ഉറപ്പാക്കുന്നു. വിപണിയിലെ കയറ്റിറക്കങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യുന്നതിലൂടെ നിക്ഷേപകര്‍ക്ക് നഷ്ടസാധ്യത കുറച്ച് മികച്ച വരുമാനം ബീക്കണ്‍ ഉറപ്പാക്കുന്നു.

ഓഹരി വിപണിയിലെ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപത്തിന് സ്ഥിരതയും ദീര്‍ഘകാല അടിസ്ഥാനത്തില്‍ വളര്‍ച്ചയും നല്‍കാന്‍ പ്രാപ്തമാണ് ബീക്കണ്‍ പോര്‍ട്ട്‌ഫോളിയോയെന്ന് ജിയോജിത്തിന്റെ പോര്‍ട്ട്‌ഫോളിയോ ആന്‍ഡ് മാനേജ്ഡ് അസറ്റ്‌സ് സിഇഒ ഗോപിനാഥ് നടരാജന്‍ പറഞ്ഞു.

ഫണ്ട് മാനേജ്‌മെന്റ്, ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റി റിസര്‍ച്ച് എന്നിവയില്‍ 18 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള പവന്‍ പാരഖ് ആണ് ബീക്കണ്‍ പോര്‍ട്ട്‌ഫോളിയോ കൈകാര്യം ചെയ്യുന്നത്. ചെറുകിട, മധ്യനിര കമ്പനികളുടെ വളര്‍ച്ചാ സാധ്യതകളും മുന്‍നിര കമ്പനികളുടെ സ്ഥിരതയും പ്രയോജനപ്പെടുത്തുന്നതിലൂടെ ബീക്കണ്‍ പോര്‍ട്ട്‌ഫോളിയോ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപത്തിന്റെ നഷ്ട സാധ്യത കുറച്ച് സ്ഥിരതയോടെയുള്ള വളര്‍ച്ച നല്കാന്‍ ലക്ഷ്യമിടുന്നതായി ജിയോജിത്തിന്റെ പോര്‍ട്ട്‌ഫോളിയോ ആന്‍ഡ് മാനേജ്ഡ് അസറ്റ്‌സ് ഫണ്ട് മാനേജര്‍ കൂടിയായ പവന്‍ പാരഖ് വ്യക്തമാക്കി.

എഡല്‍വെയ്‌സ്, എച്ച്ഡിഎഫ്‌സി, എച്ച്എസ്ബിസി, ഡെലോയിറ്റ് എന്നിങ്ങനെ നിരവധി ധനകാര്യ സ്ഥാപനങ്ങളില്‍ പ്രധാനപ്പെട്ട ചുമതലകള്‍ വഹിച്ച പവന്‍ പിഎംഎസ് പദ്ധതികള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Stock Market

ഇന്നലെ പുറത്തുവിട്ട കമ്പനിയുടെ രണ്ടാം പാദഫലങ്ങള്‍ പ്രതീക്ഷയ്ക്കൊത്തുയരാതിരുന്നതാണ് ഓഹരിയില്‍ ഇടിവുണ്ടാക്കിയത്.

Life

വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ വേദന അനുഭവിക്കുന്നവര്‍ക്ക് ശരീരകലകളെ സുഖപ്പെടുത്തുന്നതിലൂടെയും പുനരുജ്ജീവിപ്പിക്കുന്നതിലൂടെയും വേദനയ്ക്ക് ശമനം നല്‍കുന്ന നൂതന ചികിത്സാരീതിയാണ് റീജെനറേറ്റീവ് പെയിന്‍ മെഡിസിന്‍ ക്ലിനിക്കിലൂടെ ലഭ്യമാക്കുക

Mutual Funds

എന്തെല്ലാം ചെയ്യണം, എങ്ങനെ പ്രവര്‍ത്തിക്കണം, ഏതെല്ലാം മേഖലകളില്‍ നിക്ഷേപിക്കണം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും അഹല്യ ഫിന്‍ഫോറെക്സ് മാനേജിങ് ഡയറക്റ്ററുമായ എന്‍ ഭുവനേന്ദ്രന്‍