ജീവിതത്തെ ആയാസകരമായി മുന്നോട്ടു കൊണ്ടുപോകാന്‍ ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് അഥവാ സാമ്പത്തിക ആസൂത്രണത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഫിനാന്‍ഷ്യല്‍ പ്ലാനിംഗിലേക്ക് വരുമ്പോള്‍ അതിന്റെ ആദ്യത്തെ പടവുകളിലൊന്നാണ് ഒരു ഇന്‍ഷുറന്‍സ് പോളിസി സ്വന്തമാക്കുക എന്നത്.
പക്ഷേ പലപ്പോഴും ആളുകള്‍, പ്രത്യേകിച്ച് യുവാക്കള്‍ ഇന്‍ഷുറന്‍സുകള്‍ മതിയായ പ്രാധാന്യം നല്‍കാറില്ല. പലരുടെയും സാമ്പത്തിക പ്ലാനിംഗിന്റെ മുന്‍ഗണനാ പട്ടികയില്‍ അവസാനത്തെ സ്ഥാനമായിരിക്കും മിക്കപ്പോഴും ഇന്‍ഷുറന്‍സുകള്‍ക്ക്.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം | |
---|---|
ഇന്‍ഷുറസിനെ ഒരിക്കലും ഒരു നിക്ഷേപമായി കാണരുത് | |
ടേം ഇന്‍ഷുറന്‍സിന്റെ പര്‍ച്ചേസ് വൈകിക്കരുത് | |
ഇന്‍ഷുറസിനെ ഒരിക്കലും ഒരു നിക്ഷേപമായി കാണരുത് |
ലൈഫ് കവര്‍ നല്‍കുന്ന നേട്ടങ്ങളെക്കുറിച്ച് മനസിലാക്കിയാല്‍ ഇന്‍ഷുറന്‍സ് പോളിസി സ്വന്തമാക്കാന്‍ പിന്നെ ആരും മടി കാണിക്കില്ല. ലൈഫ് കവര്‍ ഇന്‍ഷുറന്‍സുകള്‍ എടുക്കുമ്പോള്‍ അതില്‍ ഒരു 15X നിയമം ഉണ്ട്. നിങ്ങളുടെ വാര്‍ഷിക വരുമാനത്തിന്റെ 15 ഇരട്ടി തുകയുടെ കവറേജ് നല്‍കുന്ന ഇന്‍ഷുറന്‍സ് പോൡസി എടുക്കണമെന്നതാണ് ഈ ഫോര്‍മുല.
10 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള ഒരു വ്യക്തി 1.5 കോടി രൂപ സം അഷുറന്‍സ് ഉള്ള പോളിസിയാണ് വാങ്ങേണ്ടത്.
അതായത്, 10 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള ഒരു വ്യക്തി 1.5 കോടി രൂപ സം അഷുറന്‍സ് ഉള്ള പോളിസിയാണ് വാങ്ങേണ്ടത്. ഇതിന്റെ ലളിതമായ യുക്തി, പോളിസി ഉടമ മരിച്ചാല്‍ അടുത്ത 10 വര്‍ഷത്തേക്ക് ആശ്രിതര്‍ക്ക് അല്ലലില്ലാതെ കഴിയാനുള്ള തുക ലഭിക്കുമെന്നതാണ്. പുതിയ ഒരു വരുമാനം ആയി വരുന്നതു വരെ അവര്‍ക്ക് പിടിച്ചു നില്‍ക്കാനാകും.
അപ്പോള്‍ ഉറ്റവരെ സ്‌നേഹിക്കുന്നവര്‍ ലൈഫ് കവര്‍ ഇന്‍ഷുറന്‍സ് എടുക്കാന്‍ മടികാണിക്കരുത്. ഒപ്പം 15X നിയമവും പാലിക്കുക.

The Profit is a multi-media business news outlet.
