ഓരോ വ്യക്തികള്‍ക്കും സേവിങ്സിന് ഓരോ രീതികള്‍ കാണും. ബി.ജെ.പി ലീഡറും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിക്ക് കൂടുതലിഷ്ടം മ്യൂച്വല്‍ഫണ്ട് നിക്ഷേപങ്ങളോട്. വളരെ കാലങ്ങളായി ഈ മേഖലയിലാണ് സ്മൃതിയുടെ നിക്ഷേപം. ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സമര്‍പ്പിച്ച സത്യാവാങ്മൂലത്തില്‍ പറയുന്നതനുസരിച്ച് 88.13 ലക്ഷം രൂപയുടെ നിക്ഷേപമാണ് മ്യൂച്വല്‍ഫണ്ടുകളിലുള്ളത്.
2024 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് ഏഴ് മ്യൂച്വല്‍ഫണ്ട് പദ്ധതികളില്‍ സ്മൃതി ഇറാനി നിക്ഷേപിച്ചിട്ടുണ്ട്. മികച്ച പോര്‍ട്ട്ഫോളിയോ ആണ് സ്മൃതി ഇക്കാര്യത്തില്‍ പിന്തുടരുന്നത്.എസ്.ബി.ഐ മാഗ്‌നം മിഡ്ക്യാപ് ഫണ്ടിലും കൊട്ടക് എമേര്‍ജിംഗ് ഇക്വിറ്റി ഫണ്ടിലുമുള്ള നിക്ഷേപം യഥാക്രമം 23.29 ലക്ഷം, 14.88 ലക്ഷം രൂപ എന്നിങ്ങനെയാണ്. എസ്.ബി.ഐ ബ്ലൂചിപ്പ് ഫണ്ടിലെ നിക്ഷേപം 18.61 ലക്ഷം രൂപ.
സ്മൃതി ഇറാനിയുടെ ഭര്‍ത്താവ് സുബിന്‍ ഇറാനിക്കും മ്യൂച്വല്‍ഫണ്ടില്‍ നിക്ഷേപങ്ങളുണ്ട്. നാല് പദ്ധതികളിലായി 47.71 ലക്ഷം രൂപയാണ് നിക്ഷേപം.

