എച്ച്ഡിഎഫ്സി ടോപ്പ് 100 ഫണ്ട് കഴിഞ്ഞ 27 വര്‍ഷങ്ങളായി 19 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കു കൈവരിച്ചുവെന്ന് കണക്കുകള്‍. പദ്ധതിയില്‍ എല്ലാ മാസത്തിന്റേയും ആദ്യ ദിവസം 10,000 രൂപ വീതം നിക്ഷേപിക്കുന്ന എസ്ഐപി (ആകെ നിക്ഷേപം 32.90 ലക്ഷം രൂപ) 2024 ഫെബ്രുവരി 29-ന് 7.98 കോടി രൂപയായി വളരുമായിരുന്നുമെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
1996 ഒക്ടോബറിലാണ് പദ്ധതി ആരംഭിച്ചത്. ഈ പദ്ധതി ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ കാലമായുള്ള മ്യൂച്വല്‍ ഫണ്ട് പദ്ധതികളില്‍ ഒന്നാണ്. വിപണിയുടെ ഏറ്റക്കുറച്ചിലുകള്‍ക്കിടയിലും മുന്നേറി നിക്ഷേപകര്‍ക്ക് വളര്‍ച്ച ലഭ്യമാക്കാനുള്ള പദ്ധതിയുടെ ശേഷിയാണ് ഫണ്ടിന്റെ പ്രകടനങ്ങള്‍ വ്യക്തമാക്കുന്നത് എന്ന് കമ്പനി അവകാശപ്പെടുന്നു.

