മുംബൈ: മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ പദ്ധതിക്കായി 7,000 കോടി രൂപയുടെ കരാര്‍ സ്വന്തമാക്കി എല്‍ ആന്‍ഡ് ടി കണ്‍സ്ട്രക്ഷന്‍. നാഷണല്‍ ഹൈ-സ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് കരാര്‍ നല്‍കിയത്. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ പദ്ധതിയുടെ ഭാഗമായി 135.45 കിലോമീറ്റര്‍ ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കരാറാണിത്.
വയഡക്ടുകള്‍, സ്റ്റേഷനുകള്‍, പ്രധാന പാലങ്ങള്‍, ഡിപ്പോകള്‍, തുരങ്കങ്ങള്‍, സ്റ്റേഷനുകള്‍, അനുബന്ധ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം ഉള്‍പ്പെടുന്നു. 7,000 കോടി രൂപയില്‍ കൂടുതല്‍ മൂല്യമുള്ള ഓര്‍ഡറുകളെ ‘മെഗാ’ ഓര്‍ഡറായാണ് കണക്കാക്കുന്നത്.
508 കിലോമീറ്റര്‍ വരുന്ന മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ പദ്ധതി, ബുള്ളറ്റ് ട്രെയിന്‍ പദ്ധതി എന്നും അറിയപ്പെടുന്നു, മഹാരാഷ്ട്രയിലൂടെ 155.76 കിലോമീറ്ററും ദാദ്ര & നഗര്‍ ഹവേലിയില്‍ 4.3 കിലോമീറ്ററും ഗുജറാത്തില്‍ 348.04 കിലോമീറ്ററുമാണ് ട്രെയിന്‍ ഓടുക. 12 സ്റ്റേഷനുകളാവും പാതയിലുണ്ടാവുക. 320 കിലോമീറ്ററാവും ട്രെയിനുകളുടെ വേഗം.
വെള്ളിയാഴ്ച ലാര്‍സന്‍ ആന്‍ഡ് ടൂബ്രോയുടെ ഓഹരികള്‍ 96.55 രൂപ വര്‍ധിച്ച് അതിന്റെ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 2,586.25 രൂപയിലെത്തി. കമ്പനിയുടെ വിപണി മൂലധനം 3.60 ലക്ഷം കോടി രൂപയാണ്.

