1945ല്‍ ജെ സി മഹീന്ദ്രയും കെ സി മഹീന്ദ്രയും മാലിക് ഗുലാം മുഹമ്മദും ചേര്‍ന്നാണ് മഹീന്ദ്ര ആന്‍ഡ് മുഹമ്മദ് എന്ന പേരില്‍ കമ്പനിക്ക് തുടക്കമിട്ടത്. സ്റ്റീല്‍ വ്യാപാരമായിരുന്നു പ്രധാന മേഖല. വിഭജനത്തിന് ശേഷം മാലിക് ഗുലാം കമ്പനിയില്‍ നിന്ന് പിരിഞ്ഞ് പാക്കിസ്ഥാനിലേക്ക് പോയി. തുടര്‍ന്ന് 1948ലാണ് ഗ്രൂപ്പിന്റെ പേര് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നാക്കി മാറ്റിയത്. 1963ലാണ് കേശബ് ഗ്രൂപ്പിന്റെ ചെയര്‍മാനാകുന്നത്.
