ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനാരെന്ന ചോദ്യത്തിന് ഇപ്പോഴൊരു ഉത്തരമേയുള്ളൂ, നിഖില്‍ കാമത്ത്. വയസ് 36, എന്നാല്‍ ആസ്തിയോ 1.1 ബില്യണ്‍ ഡോളര്‍. തന്റെ മൂത്ത സഹോദരന്‍ നിതിന്‍ കാമത്തുമായി ചേര്‍ന്ന് 2010ലാണ് നിഖില്‍ സെരോദയെന്ന സ്‌റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനത്തിന് തുടക്കമിടുന്നത്. ഡിസ്‌ക്കൗണ്ട് ബ്രോക്കറേജ് എന്ന ആശയം നടപ്പാക്കിയതോടെ രാജ്യത്തെ ബ്രോക്കറേജ് വിപണിയില്‍ വിപ്ലവാത്മകമായ മാറ്റമാണുണ്ടായത്.
